തിരുവനന്തപുരം : ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ, ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ വികസന ഏജൻസിയായ ഭാരത് സേവ സമാജ് ഏർപ്പെടുത്തിയ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിലിനു ലഭിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള ഏഴക്കരനാട് സെന്റ് ജോസഫ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ വികാരിയാണ് അദ്ദേഹം.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് കീഴിലുള്ള കേരള സിവിൽ ഡിഫൻസിന്റെ ആജീവനാന്ത അംഗവും സജീവ വോളണ്ടിയറുമാണ്. സർട്ടിഫൈഡ് ഇന്റർനാഷണൽ ലൈഫ് സ്കിൽ ട്രെയിനറായും, ഇന്റർനാഷണൽ കൗൺസിലിംഗ് അസോസിയേഷന്റെ ആജീവനാന്ത അംഗമായും പ്രവർത്തിക്കുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ പിന്തുണയായ “ലിസണിംഗ് സെൽ”ന്റെ സജീവ കൗൺസിലറായും സേവനം അനുഷ്ഠിക്കുന്നു.
കേരളത്തിലെ ഗോത്ര, തീരദേശ മേഖലകളിലുടനീളം അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. വിവിധ സംഘടനാ ശൃംഖലകളുടെ സഹകരണത്തോടെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ആവശ്യമായ വിഭവങ്ങളും വസ്ത്രങ്ങളും വിതരണം ഏകോപിപ്പിച്ചു വരുന്നു.
സഭ ഐക്യപ്രസ്ഥാനമായ കെ.സി.സി യുടെ ഫെയ്ത്ത് & മിഷൻ വൈസ് ചെയർമാനായും,
നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെ സംസ്ഥാന അഡ്വൈസറി ബോർഡ് അംഗമായും, പത്തനംതിട്ട ജില്ലാ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
കൂടാതെ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവശക്തീകരണ വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗവും “കരുതൽ” പദ്ധതിയുടെ കോ-ഓർഡിനേറ്ററുമാണ്.
ദേശീയ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ മുൻ ദേശീയ ചെയർമാനും ഉപദേശക ബോർഡ് അംഗവുമാണ് (സ്വയംഭരണ സ്വതന്ത്ര ബോഡി).
കേരള മനുഷ്യാവകാശ ഫൗണ്ടേഷന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വർഷങ്ങളായി വിവിധ മേഖലകളിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് നൽകിവരുന്ന കൈത്താങ്ങലുകളും മനുഷ്യസേവനങ്ങളും പരിഗണിച്ചാണ് ഈ പുരസ്കാരം ലഭിച്ചത്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു 1952-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയാണ് ഭാരത് സേവ സമാജ്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് നൽകുന്ന ദേശീയ അംഗീകാരമാണ് ഈ പുരസ്കാരം.
തിരുവനന്തപുരം കവടിയാറിലെ ബി.എസ്.എസ് ആസ്ഥാനമായ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും ദേശീയ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിലിനു ലഭിച്ചു
Advertisement
Advertisement
Advertisement