ആലപ്പുഴ : സതീഷ് തോന്നയ്ക്കൽ TVK യിലേക്ക്...
TVK പ്രസിഡൻറ് ശ്രീ വിജയുമായി ചെന്നൈയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി.
തമിഴ്നാടിന്റെ അടുത്ത സംസ്ഥാനമായ കേരളത്തിൽ പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും കമ്മറ്റികൾ രൂപീകരിക്കാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുവാനുമാണ് തീരുമാനം.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ശ്രീമതി ജയലളിതയുടെ പാർട്ടിയിലും സജീവമായിരുന്നു. നിലവിലെ മുഖ്യമന്ത്രി ശ്രീ MK സ്റ്റാലിനുമായും അടുപ്പത്തിലുള്ള നേതാവ് ആണ് സതീഷ് തോന്നയ്ക്കൽ. ജയലളിത യുടെ മരണ ശേഷമാണ് സതീഷ് തോന്നയ്ക്കൽ കേരളത്തിൽ സജീവമാകുന്നത്. NCP S സംസ്ഥാന ജനറൽ സെക്രട്ടറിയായി, ദേശീയ ജനറൽ സെക്രട്ടറിയുമായും പ്രവർത്തിച്ചു.
SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിൻറെ സുഖവിവരം തിരക്കി വീട്ടിൽ പോയി കണ്ടതിന് NCP യിൽ വലിയ പൊട്ടിത്തെറി ഉണ്ടായി. തോമസ് k തോമസ് MLA വെള്ളാപ്പള്ളിയെ സതീഷ് തോന്നയ്ക്കൽ കണ്ടതിന്റെ പേരിൽ പ്രശ്നമുണ്ടാക്കിയപ്പോൾ പാർട്ടിയിൽ നിന്നും രാജിവെക്കുകയും, കുട്ടനാട് കേന്ദ്രീകരിച്ചു ജനകീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു വരികയും ആയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് TVK യുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സതീഷ് തോന്നയ്ക്കൽ.