breaking news New

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി

ഗുരുതരമായ ആസൂത്രണ, പ്രവർത്തന, നിയന്ത്രണ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തുകയും മാനേജ്‌മെന്റിനെതിരെ കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തത്.

വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ വീഴ്ചയാണ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് കാരണമെന്ന് വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു. ഡിസംബറിൽ 15 ദിവസത്തോളമാണ് ഇൻഡിഗോ സർവീസുകൾ താറുമാറായത്. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ നാലംഗ സമിതി രൂപീകരിച്ചിരുന്നു. ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്.

ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. ഇൻഡിഗോ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് പ്ലാനിങ്, റോസ്റ്ററിങ്, സോഫ്റ്റ്‌വെയർ എന്നിവയെ കുറിച്ച് അന്വേഷണസംഘം വിശദമായി പഠിച്ചതായി ഡിജിസിഎ അറിയിച്ചു.

2025 ഡിസംബർ 3 നും 5 നും ഇടയിലാണ് വലിയ തോതിലുള്ള കാലതാമസങ്ങളും റദ്ദാക്കലുകളും ഉണ്ടായത്. ഈ കാലയളവിൽ ഇൻഡിഗോ 2,507 വിമാനങ്ങൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തു. ഈ സംഭവം ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെ ബാധിച്ചു. ഇൻഡിഗോയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ചെയർമാനും ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രസ്താവനയിൽ, ഡിജിസിഎയുടെ ഉത്തരവുകൾ ലഭിച്ചതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സ്ഥിരീകരിച്ചു.

ഇൻഡിഗോയുടെ ബോർഡും മാനേജ്‌മെന്റും ഓർഡറുകൾ പൂർണ്ണമായി പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും സമയബന്ധിതമായി ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും ഞങ്ങളുടെ എല്ലാ പങ്കാളികളെയും, പ്രത്യേകിച്ച് ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കളെയും അറിയിക്കാൻ ഈ അവസരം വിനിയോഗിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നങ്ങൾ ആഴത്തിൽ അവലോകനം ചെയ്യുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t