breaking news New

യുഎഇയിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ​ഗോൾ‍ഡൻ വിസയ്‌ക്കൊപ്പം ബ്ലൂ വിസയും നൽകാൻ യുഎഇ

എന്നാൽ രണ്ട് തരം വിസയ്‌ക്കും അതിന്റേതായ ആനുകൂല്യങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ലക്ഷ്യങ്ങളുമുണ്ട്.

ദുബായിൽ നടന്ന ‘വേൾഡ് ഗവൺമെന്റ്‌സ് സമ്മിറ്റിൽ’ വെച്ച് 2025 ഫെബ്രുവരിയിലാണ് യുഎഇ ബ്ലൂ വിസ ഔദ്യോഗികമായി പുറത്തിറക്കിയത്. പരിസ്ഥിതി സുസ്ഥിരത, കാലാവസ്ഥാ സംരക്ഷണം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി ആവിഷ്കരിച്ച 10 വർഷത്തെ റെസിഡൻസി പ്രോഗ്രാമാണിത്. 2024 മെയ് മാസത്തിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതി, ആഗോളതലത്തിലുള്ള പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, ഗ്രീൻ സംരംഭകർ എന്നിവരെ യുഎഇയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്നു. യുഎഇക്ക് അകത്തോ പുറത്തോ ഉള്ള സ്വദേശികൾക്കും വിദേശ വിദഗ്ധർക്കും ഈ വിസയ്‌ക്ക് അർഹതയുണ്ട്.

ബ്ലൂ വിസയുടെ പ്രത്യേകതകൾ, 10 വർഷത്തെ റെസിഡൻസി നൽകുന്നതിലൂടെ ബ്ലൂ വിസകൾ പരിസ്ഥിതി ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്ക് ദീർഘകാല താമസം ഉറപ്പാക്കുന്നു. 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ: വിദേശത്തുനിന്നുള്ള അപേക്ഷകർക്ക് അവരുടെ രേഖകൾ പൂർത്തിയാക്കുന്നതിനായി ആറുമാസത്തെ പ്രത്യേക വിസ ലഭിക്കുന്നു. ഈ കാലയളവിൽ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്ക് വരാനും പോകാനും സാധിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t