2025 ജനുവരിയിൽ മാത്രം ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ ഈ ചലഞ്ചിന്റെ ഭാഗമായി മദ്യം പൂർണ്ണമായും ഒഴിവാക്കാൻ തയ്യാറായി മുന്നോട്ടുവന്നു. കേവലം ഒരു മാസത്തെ ഈ മാറ്റം ശരീരത്തിലും മനസ്സിലും അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മദ്യപാനം ഒഴിവാക്കുന്നത് വഴി ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് മികച്ച ഉറക്കമാണ്. മദ്യം പെട്ടെന്ന് ഉറക്കം വരുത്തുമെന്ന് പലരും കരുതാറുണ്ടെങ്കിലും, അത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ (REM sleep) സാരമായി ബാധിക്കുന്നു. കൂടാതെ, രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ ഉറക്കം തടസ്സപ്പെടുകയും ചെയ്യുന്നു. ഒരു മാസം മദ്യം ഒഴിവാക്കുന്നതിലൂടെ കൂടുതൽ ആഴത്തിലുള്ള ഉറക്കവും ഉയർന്ന ഊർജ്ജനിലയും കൈവരിക്കാൻ സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ശാരീരിക മാറ്റങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. ശരീരഭാരം കുറയ്ക്കാനും, കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈ ചെറിയ ഇടവേള സഹായിക്കുന്നു. മദ്യം നമ്മുടെ ശരീരത്തിന് നൽകുന്ന അദൃശ്യമായ ഭാരം കുറയ്ക്കാൻ ഈ ‘റീകാലിബ്രേഷൻ’ (recalibration) ഉപകരിക്കും.
മദ്യപാനം കുറയ്ക്കുന്നത് നമ്മുടെ മാനസികാവസ്ഥയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഈ കാലയളവിൽ ആളുകൾക്ക് കൂടുതൽ മാനസിക വ്യക്തതയും മെച്ചപ്പെട്ട സ്വഭാവരീതികളും അനുഭവപ്പെടാറുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ സന്തോഷത്തോടെ ഇടപെടാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും ഇത് സഹായിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ ‘പ്രസന്റ്’ ആയി ഇരിക്കാൻ സാധിക്കുന്നു എന്നത് ഈ മാറ്റത്തിന്റെ വലിയൊരു നേട്ടമാണ്.
മദ്യപാനം നിയന്ത്രിക്കാൻ വെറും ‘മനോബലം’ (willpower) മാത്രം പോരാ എന്ന് വിദഗ്ധർ പറയുന്നു.
ഈ ലക്ഷ്യം കൈവരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
ഡിജിറ്റൽ ടൂളുകൾ: മദ്യപാനം ട്രാക്ക് ചെയ്യുന്ന ആപ്പുകൾ, പ്രോത്സാഹന സന്ദേശങ്ങൾ (emails/texts) എന്നിവ ഉപയോഗിക്കുന്നത് വിജയസാധ്യത വർദ്ധിപ്പിക്കുന്നു.
തുറന്ന സംസാരം: നിങ്ങളുടെ ഈ തീരുമാനത്തെക്കുറിച്ച് സുഹൃത്തുക്കളോടും കുടുംബത്തോടും സംസാരിക്കുക. ഇത് നിങ്ങൾക്ക് സാമൂഹികമായ പിന്തുണയും ഉത്തരവാദിത്തബോധവും നൽകും.
മുൻകരുതൽ: ഉറക്കത്തിന് ഒരു സഹായമായി മദ്യത്തെ കാണരുത്. ഉറങ്ങുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും മദ്യപാനം ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
മദ്യപാനം ഒരു വലിയ ബുദ്ധിമുട്ടായി തോന്നുന്നവർ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ഒരു മാസത്തെ ഈ ചെറിയ മാറ്റം നമ്മുടെ ആരോഗ്യകരമായ ഭാവിയിലേക്കുള്ള വലിയൊരു ചുവടുവെപ്പായി മാറും.
2013-ൽ ‘ആൽക്കഹോൾ ചേഞ്ച് യുകെ’ (Alcohol Change UK) ആരംഭിച്ച ‘ഡ്രൈ ജനുവരി’ (Dry January) എന്ന ക്യാമ്പയിൻ ഇന്ന് ലോകമെമ്പാടും വലിയൊരു ചലനമായി മാറിയിരിക്കുകയാണ്
Advertisement
Advertisement
Advertisement