breaking news New

തൊണ്ടി മുതല്‍ കേസും ആനവാല്‍മോതിരവും : ആൻറണി രാജു സിനിമയില്‍ നിന്നും ആശയം ഉൾക്കൊണ്ടോ ?

1991 ല്‍ പുറത്തിറങ്ങിയ ആനവാല്‍ മോതിരം എന്ന സിനിമയിലെ ഒരു സംഭവം തൊണ്ടിമുതലായ അടിവസ്ത്രം ചെറുതാക്കി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കുന്നതാണ്.

ടി.ദാമോദരന്‍ എഴുതി ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത സിനിമയില്‍ ശ്രീനിവാസവും സുരേഷ്‌ഗോപിയുമായിരുന്നു താരങ്ങള്‍. ഗ്രെഗ് ചാമ്പ്യന്‍ സംവിധാനം ചെയ്ത 1990 ലെ ഒരു അമേരിക്കന്‍ ആക്ഷന്‍ കോമഡി ചിത്രമായ ഷോര്‍ട്ട് ടൈം ആധാരമാക്കിയാണ് സിനിമയെങ്കിലും അതിലേക്ക് തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി പ്രതിയെ രക്ഷിക്കുന്ന കഥയും ഉള്‍പ്പെടുത്തി. സിഐ ജെയിംസ് പള്ളിത്തറയായി ശ്രീനിവാസനും എസ്‌ഐ നന്ദകുമാറെന്ന വേഷത്തില്‍ സുരേഷ്‌ഗോപിയും എത്തിയപ്പോള്‍ മയക്കുമരുന്ന് കടത്തുകാരനായ ആല്‍ബര്‍ട്ടോ ആയി എത്തിയത് അമേരിക്കന്‍ വംശജനായ നടന്‍ ഗാവിന്‍ ആയിരുന്നു.

ആല്‍ബര്‍ട്ടോയുടെ അടിവസ്ത്രത്തില്‍ നിന്നും മയക്കുമരുന്ന് പിടികൂടുകയും കേസ് കോടതിയില്‍ എത്തുമ്പോഴേക്കും അടിവസ്ത്രം 15 വയസുകാരന് പോലും പാകമാകാത്ത തരത്തില്‍ ചെറുതായി പോകുന്നതും ഇന്നും ഏറെ ചിരിപടര്‍ത്തുന്ന രംഗമാണ്.

ഇതിന് സമാനമാണ് മുന്‍ മന്ത്രി ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിചെറുതാക്കി പ്രതിയെ രക്ഷിക്കുന്നത്.

1991 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടാണോ ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കിയതെന്നാണ് ഇപ്പോള്‍ ചര്‍ച്ച.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t