breaking news New

ക്രിസ്ത്യൻ മിഷനറിമാർക്കും, ക്രിസ്തുമസ് ആഘോഷങ്ങൾക്കും എതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ കടുത്ത ആശങ്കയുണർത്തുന്നത്താണന്ന് ക്രിസ്ത്യൻ ചർച്ചസ്‌ ഫെഡറേഷൻ

മർദിക്കാനും , ഭയപെടുത്താനും , ജീവൻ അപഹരിക്കാനും അക്രമി ക്കാനും പ്രതിഷേധക്കാർക്ക് കഴിയും. എന്നാൽ ക്രിസ്തുവിന്റെ നാമം ഭൂമിയിൽ നിന്നും മാറ്റപെടുവാൻ ഒരു ശക്തിക്കും കഴിയുകയില്ല.

സി. എസ്. ഐ. സഭ ഉത്തരേന്ത്യൻ മിഷൻ ഫീൽഡയായ നാഗ്പൂരിൽ മിഷൻ ഇൻ ചാർജ് റവ. സുധീർ , ഭാര്യ ജാസ്മിൻ, സഹായിയായ നാഗ്പൂർ സ്വദേശികളടക്കും 6 പേരെ മതപരിവർത്തനം നടത്തിയെന്നു ആരോപിച്ച്‌ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംഘടന ശക്തമായ പ്രതിഷേധം രേഖപെടുത്തി .

കഴിഞ്ഞ 12 വർഷമായി നാഗ്പൂരിലെ ഗ്രാമങ്ങളിൽ മിഷൻ പ്രവർത്തനം നടത്തി വന്ന റവ. സുധീർന്റെ പ്രവർത്തനങ്ങൾ വില കുറച്ചു കാണരുത്. നീതി നിഷേധിക്കപ്പെട്ട മിഷനറി കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുവാൻ വിവിധ സഭ നേതൃത്വം മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപെട്ടു.

പ്രസിഡന്റ്‌ അഡ്വ. റോയി വാരിക്കാടിന്റെ അദ്ധ്യഷതയിൽ , ജോഷ്വാ മാത്യു ,
ഡോ. റോബിൻ പി. മാത്യു , റെജി മാത്യു , ആമ്പൽ ജോർജ് , സി. എ. ജോയി , ടോജോ കല്ലറക്കൽ, എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t