breaking news New

ലോകത്ത് സൈലന്റ് അറ്റാക്ക് മൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം ദിവസേന കൂടികൊണ്ടിരിക്കുകയാണ് !! ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക ...

യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഉറക്കത്തിൽ പോലും സംഭവിക്കുന്നതാണ് സൈലന്റ് അറ്റാക്ക്. ഇത് വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷം കൂടിയാണ്.അറ്റാക്കിന്റെ ലക്ഷണമായി പോതുവേ കാണപ്പെടുന്നത് നെഞ്ചിന്റെ മധ്യഭാഗം മുതൽ ഇടതുവശത്തേക്കുള്ള വേദനയും ഭാരം അനുഭവപ്പെടലുമാണ്.

തലകറക്കവും ഛർദിയും ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്. എന്നാൽ, ഇത്തരം പ്രകടമായ ലക്ഷണങ്ങളൊന്നും വരാതെ സംഭവിക്കുന്ന ഹൃദയാഘാതമാണ് സൈലന്റ് അറ്റാക്ക്. ചെറിയ ലക്ഷണങ്ങൾ മാത്രമേ ഇതിനു കാണിക്കൂ. ദഹനക്കേട്, ദുർബലമാകുന്ന പേശികൾ, ക്ഷീണം തുടങ്ങിയ ശക്തമായ ലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് അറ്റാക്ക് വരുന്നതെങ്കിൽ അതിനെ ‘നിശബ്ദ ഹൃദയാഘാതം’ അഥവാ ‘സൈലന്റ് അറ്റാക്ക്’എന്ന് വിളിക്കുന്നു.സൈലന്റ് അറ്റാക്കിനു നെഞ്ചിൽ ശക്തമായ വേദനയുണ്ടാകില്ല.

കൈകൾ, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടുകയും എന്നാൽ നെഞ്ചിനുള്ളിൽ മറ്റ് അസ്വസ്ഥതകളും വേദനയും തോന്നാതിരിക്കുകയും ചെയ്താൽ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും. ഇത്തരം അസ്വസ്ഥതകളും ബുദ്ധിമുട്ടും തോന്നിയാൽ വൈദ്യസഹായം തേടാൻ മടിക്കരുത്. ഉറക്കത്തിൽ വിയർത്ത് ഉണരുക, ഓക്കാനവും ഛർദ്ദിക്കാൻ തോന്നലും ചിലപ്പോൾ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാകും. നെഞ്ചിനുള്ളിൽ വലിയ ബുദ്ധിമുട്ട് ഇല്ലാത്തപ്പോഴും ശ്വാസംമുട്ടും ക്ഷീണവും അനുഭവപ്പെട്ടാൽ അത് സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t