breaking news New

ലോകത്ത് എല്ലായിടത്തും ഒരേ സമയത്താണോ പുതുവർഷം എത്തുക? അല്ല എന്നുള്ളത് തന്നെയാണ് ഉത്തരം : വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ സമയങ്ങളിലാണ് ന്യൂയർ എത്തുക : ന്യീസിലാൻ്റിൽ പുതുവർഷം എത്തിക്കഴിഞ്ഞു ...

ഓക്ലാൻ്റാണ് ആദ്യമായി 2025 നോട് വിട പറഞ്ഞിരിക്കുന്നത്.

ഇന്ത്യൻ സമയം ഏകദേശം 4.30 ഓടെയാണ് ഓക്ലൻ്റിൽ ന്യൂയറെത്തിയത്. സ്കൈ ടവറിൽ 12 അടിച്ചപ്പോൾ 3200 പടക്കങ്ങളും കരി മരുന്ന് പ്രയോ​ഗങ്ങളും ടവറിൻ്റെ വിവിധ നിലകളിൽ നിന്നായി ആകശത്തേക്കുയർന്നു.

ഏകദേശം അഞ്ച് മിനുട്ടോളം ഇത് നീണ്ടു നിൽക്കുയും ചെയ്തു. ​ദക്ഷിണ പസഫിക് രാജ്യങ്ങളാണ് ആദ്യമായി ന്യൂയറിനെ വരവേൽക്കുക. മറ്റ് ദ്വീപ് ​രാജ്യങ്ങളായ ടോംഗ, സമോവ, കിരിബാത്തി എന്നിവടങ്ങളിലും പുതുവർഷം നേരത്തെയാണ് എത്തുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t