പോയ വർഷത്തെ ദു:ഖങ്ങളും പ്രതിസന്ധികളും മറന്ന് പുതിയ പ്രതീക്ഷയോടെയാണ് കൊച്ചി ജനങ്ങൾ പുതുവർഷത്തെ വരവേൽക്കുന്നത്.
ഇക്കുറി കൊച്ചിയിൽ കത്തിക്കുന്നത് രണ്ടുപാപ്പാഞ്ഞിമാരെ, വെളി ഗ്രൗണ്ടിൽ ഗാല ഡി ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിൽ, പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ. ഇറ്റാലിയൻ കാർണിവലിലെ പപ്പയുടെ മാതൃകയിൽ നിർമ്മിച്ച ഗാലഡി ഫോർട്ട് കൊച്ചിയുടെ പാപ്പാഞ്ഞി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയതായി വിശേഷിപ്പിക്കപ്പെടുന്നു. ദു:ഖങ്ങളും സങ്കടങ്ങളും പപ്പയോടൊപ്പം കത്തുകയും ഐശ്വര്യവും സന്തോഷവും നിറഞ്ഞ പുതുവർഷം ജനങ്ങൾക്ക് നൽകുമെന്നും വിശ്വാസം ഉണ്ട്.
കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷമായ ഈ പരിപാടി കാണാൻ ഈ വർഷം മൂന്ന് ലക്ഷത്തിലേറെ പേർ എത്തുമെന്നാണ് കണക്കുകൾ. ജനസാന്ദ്രത ഉയർന്നതിനാൽ അപകട സാധ്യത ഒഴിവാക്കാൻ ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷാ നടപടികൾ ക്രമീകരിച്ചിരിക്കുന്നു. പോലീസ്, തിരക്കുള്ള സ്ഥലങ്ങളിൽ നിയന്ത്രണം ഉറപ്പാക്കുന്നതിന് പ്രത്യേകം ശ്രമിക്കുന്നതോടൊപ്പം, വാഹനങ്ങൾ നിയന്ത്രിച്ച സമയങ്ങളിൽ മാത്രം പ്രവേശനം അനുവദിക്കുന്നതും ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷങ്ങളെക്കാൾ കൂടുതൽ തിരക്കുള്ളതിനാൽ, ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ആ ഭാഗത്ത് വാഹനങ്ങൾ കടത്തിവിടാതെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് രണ്ട് മണിക്ക് ശേഷം നാല് മണി വരെ മാത്രം വാഹനങ്ങൾ പ്രവേശനത്തിനുള്ള അനുമതി ലഭ്യമാകും. കൂടാതെ, വൈകുന്നേരം ഏഴ് മണി കഴിഞ്ഞ് ആളുകളെ ഫോർട്ട് കൊച്ചിയിലേക്ക് പ്രവേശിപ്പിക്കില്ല. അതിനാൽ പൊതു സുരക്ഷയും തിരക്കു നിയന്ത്രണവും കാര്യക്ഷമമാക്കാൻ പൊതുജനങ്ങൾക്ക് പരമാവധി പബ്ലിക് ട്രാൻസ്പോർട്ടിന്റെ ഉപയോഗം നിർദ്ദേശിച്ചിട്ടുണ്ട്.
പുതുവർഷത്തെ വരവേൽക്കുന്നതിനായി ഒരുങ്ങി ഫോർട്ട് കൊച്ചി : വെളി ഗ്രൗണ്ടിലും പരേഡ് ഗ്രൗണ്ടിലും നിലകൊള്ളുന്ന രണ്ടു പാപ്പാഞ്ഞിമാരും മഞ്ഞ വസ്ത്രത്തിൽ അലങ്കരിച്ച മനോഹരമായ മഴ മരവും ജനസാഗരത്തോട് ചേർന്ന് കൊച്ചിയിലേക്ക് പുതുവർഷത്തെ സ്വാഗതം ചെയ്യുകയാണ്
Advertisement
Advertisement
Advertisement