breaking news New

മതപരിവർത്തനം നടത്തിയ സംഭവത്തിൽ മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

ക്രിസ്തുമസ് പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവേയാണ് പൊലീസ് നടപടി. നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

നാഗ്പുരിലെ ഷിംഗോഡിയിലാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കസ്റ്റഡി എന്നാണ് സി എസ് ഐ ദക്ഷിണ മേഖല മഹായിടവക വിശദമാക്കുന്നത്. എന്നാൽ കസ്റ്റഡിയുടെ കാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t