breaking news New

സീറോ മലബാർ സഭാംഗമായ മലയാളി വൈദികൻ കാനഡയിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. സീറോ മലബാർ സഭയിലെ വൈദികനായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ (60) അറസ്റ്റിലായത്. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വൈദികനെ ബന്ധപ്പെട്ട ചുമതലകളിൽ നിന്നും തൽക്കാലത്തേക്ക് നീക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖമായ കത്തോലിക്കാ സഭയിലെ വൈദികനാണ് അറസ്റ്റിലായ ഫാ. ജെയിംസ് ചെരിക്കല്‍. താമരശ്ശേരി അതിരൂപതയിലെ അംഗമാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടൊറന്റോ അതിരൂപതയിലെ വിവിധ പള്ളികളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായിരുന്നു ഇദ്ദേഹം.

ഡിസംബർ 18നാണ് പീൽ റീജിയണൽ പോലീസ് വൈദികനെതിരെ ലൈംഗികാതിക്രമം കുറ്റംചുമത്തി കേസ് എടുത്തത്. വൈദികന്റെ ഭാഗത്ത് നിന്ന് ആരോപണ വിധേയമായ രീതിയിലുള്ള പെരുമാറ്റ ദൂഷ്യം ഉണ്ടായതായി അറിയാൻ കഴിഞ്ഞുവെന്നാണ് ഡിസംബർ 20 ന് ടൊറന്റോ അതിരൂപത പ്രസ്താവനയിൽ വിശദമാക്കിയത്. 1997 മുതൽ കാനഡയിൽ ടൊറന്റോ അതിരൂപതയിൽ സേവനം ചെയ്യുകയാണ് ഫാദർ ജെയിംസ് ചെരിക്കൽ. വിഷയം ഇപ്പോള്‍ കോടതികള്‍ക്ക് മുമ്പിലുള്ളതും അന്വേഷണത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതുമായതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്നും പീല്‍ പോലീസ് കനേഡിയന്‍ മാധ്യമങ്ങളോട് വിശദമാക്കിയത്.

അറസ്റ്റിന് പിന്നാലെ ജെയിംസ് ചെരിക്കൽ ജോലിചെയ്തിരുന്ന ബ്രാംപ്ടണിലെ സെന്റ് ജെറോംസ് പള്ളിയില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാന റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാര്‍ക്കായി സ്ഥാപിച്ച സിറോമലബാര്‍ മിഷനിലും ജെയിംസ് ചെരിക്കല്‍ പ്രവര്‍ത്തിച്ചിരുന്നു. കാനഡയിലേക്ക് പോകുന്നതിന് മുന്‍പ് ജെയിംസ് ചെരിക്കല്‍ താമരശ്ശേരി രൂപതയില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t