എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും പ്രതിമാസം 10 ദിനാറായി വർധിപ്പിച്ചു.
പ്രവാസികളുടെ എൻട്രി അനുമതികൾ, കുടുംബവാണിജ്യ സന്ദർശന വിസകൾ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ഗാർഹിക തൊഴിലാളികൾക്കും ഉള്ള താമസാനുമതികൾ സംബന്ധിച്ച നിയമങ്ങൾ എന്നിവ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിഷ്‌കരിച്ചു. പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും ഇനി പ്രതിമാസം 10 കുവൈത്ത് ദിനാർ ഫീസ് ഈടാക്കും. കുടുംബവും വാണിജ്യവും ഉൾപ്പെടെയുള്ള എല്ലാ സന്ദർശന വിസകൾക്കും ഈ നിരക്ക് ബാധകമാണ്. ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിന് പുറത്തു പരമാവധി നാല് മാസം മാത്രമേ തുടരാൻ അനുവദിക്കൂ. നാലു മാസത്തിൽ കൂടുതൽ പുറത്തുനിൽക്കുകയും സ്‌പോൺസറുടെ അനുമതി ലഭിക്കാതിരിക്കുകയും ചെയ്താൽ റെസിഡൻസി റദ്ദാക്കും.
പ്രവാസികളുടെ എൻട്രി, സന്ദർശന വിസ, താമസാനുമതി നിയമങ്ങളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തി
Advertisement
Advertisement
Advertisement