breaking news New

ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ച് കൊന്നതായി റിപ്പോർട്ട് !!

ബെംഗളൂരു ബസവേശ്വര നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യൂണിയൻ ബാങ്ക് അസിസ്റ്റന്‍റ് മാനേജർ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്.

അതേസമയം കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ പൊലീസിൽ കീഴടങ്ങി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ബാലമുരുകൻ അഞ്ച് റൗണ്ട് വെടിവച്ചതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്. തോക്ക് എവിടെ നിന്ന് കിട്ടി എന്നതില്‍ അന്വേഷണം നടക്കുകയാണ്.

മുൻ സോഫ്ട്‍വെയർ എഞ്ചിനീയറാണ് ബാലമുരുകൻ എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒന്നര കൊല്ലമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t