ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഒരു ചേരുവ പാക്കറ്റില്‍ രേഖപ്പെടുത്താത്തതിനെത്തുടര്‍ന്നാണ് ഈ അടിയന്തര നടപടി.
ഫ്രാന്‍സ് പ്യുവര്‍ ബാര്‍ ആല്‍മണ്ട് മില്‍ക്ക് ചോക്ലേറ്റില്‍' ഹേസല്‍നട്ട് (Hazelnut) അടങ്ങിയിട്ടുണ്ടെങ്കിലും അത് പാക്കറ്റിലെ ചേരുവകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഹേസല്‍നട്ട് അലര്‍ജിയുള്ളവര്‍ ഈ ചോക്ലേറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്കും മരണത്തിനും വരെ കാരണമായേക്കാം.
1.1oz വലിപ്പമുള്ള '46% മഡഗാസ്‌കര്‍ പ്ലാന്റ്-ബേസ്ഡ്' ചോക്ലേറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബര്‍ 9 മുതല്‍ ഡിസംബര്‍ 14 വരെ ഓണ്‍ലൈനായും നേരിട്ടും വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുത്.ഒരാള്‍ക്ക് അലര്‍ജി ബാധിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉപഭോക്താക്കള്‍ ഈ ചോക്ലേറ്റ് ഉടന്‍ തന്നെ വാങ്ങിയ ഇടങ്ങളില്‍ തിരികെ നല്‍കി പണം കൈപ്പറ്റണമെന്ന് എഫ്.ഡി.എ നിര്‍ദ്ദേശിച്ചു. സോയ അടങ്ങിയത് രേഖപ്പെടുത്താത്തതിനെത്തുടര്‍ന്ന് മറ്റൊരു ഭക്ഷ്യ ഉല്‍പ്പന്നമായ 'പബ്ലിക്‌സ് റൈസ് ആന്‍ഡ് പീജിയന്‍ പീസും' സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു.
അമേരിക്കയിലെ സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫ്രാന്‍സ് ചോക്ലേറ്റ്‌സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ്
Advertisement
Advertisement
Advertisement