കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് കരോളുകളുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ തോതിലുള്ള അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഛത്തീസ്ഗഡിൽ 24ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ക്രിസ്ത്യൻ സമൂഹത്തിനെതിരെ കൂടുതൽ അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആണ് ഇവരുടെ ആവശ്യം.
ജബൽപൂരിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭരണഘടന മുന്നോട്ടുവെക്കുന്ന മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെടണമെന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആവശ്യം. പ്രത്യേകിച്ച് ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ക്രമസമാധാന നില തകരുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടൽ വേണമെന്ന് സംഘടന കത്തിലൂടെ ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ സമൂഹത്തിനെതിരായ അക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
Advertisement
Advertisement
Advertisement