breaking news New

വാർദ്ധക്യം തളർത്താത്ത മനസ്സുമായ് ദമ്പതികൾ : തൻ്റെ എഴുപത്തി ഏഴാം വയസ്സിലും കൗതുകത്തിൻ്റെ പിന്നാലെ ഓടുകയാണ് പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശി പൊയ്ക്കുടിയിൽ PJ ജോസഫും സഹധർമ്മിണിയും

മല്ലപ്പള്ളി :
കൊറോണ എന്ന മഹാമാരി ജനജീവിതത്തെ പല തലങ്ങളിൽ ചിന്തിക്കാനും പ്രവർത്തിക്കാനും പഠിപ്പിച്ച പാഠപുസ്തകമാണ് തൻ്റെ വാർദ്ധക്യം ഒരു സുവർണ്ണ കാലഘട്ടമാക്കിയതെന്നും ഇദ്ദേഹം പറയുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രന്ഥ പുസ്ഥകങ്ങൾ മുതൽ ആധുനിക ഇലട്രോണിക് സംവിധാനങ്ങളും ആയിരക്കണക്കിന് ആൻ്റിക് കളക്ഷനുകൾ ഉൾപ്പെടെ ഇപ്പോൾ ഇദ്ദേഹത്തിൻറെ വീട്ടിലുണ്ട്. പഴയ സാധനങ്ങളുടെ ഒരു ചെറിയ മ്യൂസിയം തന്നെയാണ് ഇതെന്ന് തോന്നിപ്പോകും.

സുറിയാനി ഭാഷയിൽ എഴുതിയ ഗ്രന്ഥ പുസ്ഥകം, സുറിയാനി മലയാളം നിഘണ്ടു, തിരുകൊച്ചി പാസ്പോർട്ട്, തൻ്റെ ജനന തിയതിയിൽ ഉള്ള ഇൻവിറ്റേഷൻ കാർഡുകളടക്കം നീളുന്ന കളക്ഷനുകളും പഴയ ഹാർമോണിയം പെട്ടി, ശ്രുതി പെട്ടി തുടങ്ങിയ സംഗീത ഉപകരണങ്ങളും പഴയ കാല കോളാമ്പി മുതൽ ആധുനിക റേഡിയോ, പഴയ കാല ടെലിഫോണുകൾ, കംബ്യൂട്ടറുകൾ, ദീർഘവീക്ഷണികൾ , പഴയതും പുതിയതുമായ ലോക്കോത്തര നാണയങ്ങൾ, കറൻസികൾ ,
ഘടികാരങ്ങൾ, റാന്തലുകൾ എന്നിങ്ങനെ നീളുന്ന ആൻറിക് കളക്ഷനുകൾ.

പി ജെ ജോസഫും ഭാര്യ ശുശീലയും ചേർന്ന്‌ നിരവധി കരകൗശല വസ്തുക്കളും നിർമ്മിക്കാറുണ്ട്. ഉപയോഗശൂന്യമായ പാഴ്വസ്തുക്കളിൽ നിന്നും മനം കവരുന്ന അലങ്കാര വസ്തുക്കളും ഇവർ നിർമ്മിക്കുന്നു.

വിവിധയിനം സസ്യ വർഗത്തിൽ പെടുന്ന അലങ്കാര ചെടികളും ക്യാബേജ്, കുരുമുളക്, പയറു വർഗ്ഗങ്ങൾ, മരച്ചീനി ,ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകളും ഇവർ കൃഷി ചെയ്തു വരുന്നു.

റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
സി മീഡിയ ഓൺലൈൻ


Image
Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t