കൊല്ലം ഇടവട്ടം ചിറക്കര സ്വദേശിയായ ഷിബുവിന്റെ (47) ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള 22 വയസ്സുള്ള പെൺകുട്ടിക്കാണ് നൽകുന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടക്കുന്നത് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. ഹൃദയത്തിന് പുറമെ വൃക്കകൾ, കരൾ, നേത്രപടലങ്ങൾ, ത്വക്ക് എന്നിവയും ദാനം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ത്വക്ക് ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് സ്കിൻ ബാങ്കിൽ സൂക്ഷിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഹൃദയവുമായി എയർ ആംബുലൻസ് ഉടൻ എറണാകുളത്തേക്ക് പുറപ്പെടും. ഡോക്ടർ ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശസ്ത്രക്രിയയ്‌ക്കായി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഹൃദയം കൃത്യസമയത്ത് എത്തിക്കാനുള്ള ക്രമീകരണങ്ങൾ അധികൃതർ പൂർത്തിയാക്കി.
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും
Advertisement
Advertisement
Advertisement