മനുഷ്യന് അജ്ഞാതമായ ഭാവിയെക്കുറിച്ചുള്ള ഭയവും കൗതുകവും എന്നും നമ്മെ വേട്ടയാടാറുണ്ട്. ഈ ആകാംക്ഷയുടെയും ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും കേന്ദ്ര ബിന്ദുവാണ് ബാബ വാംഗ എന്ന അന്ധയായ ബള്‍ഗേറിയന്‍ മിസ്റ്റിക്. ഓരോ വര്‍ഷം അവസാനിക്കുമ്പോഴും ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഒരുപോലെ തിരയുന്ന ഒരു പേരുണ്ട്. 'ബാല്‍ക്കണിലെ നോസ്ട്രഡാമസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാബ വാംഗയുടേതാണ് ആ പേര്. അതിലുപരി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവര്‍ നടത്തിയ പ്രവചനങ്ങള്‍ ഇന്നും ലോകത്തെ വിറപ്പിക്കുന്ന ഒരു കാഴ്ച ഇന്നും ദൃശ്യമാണ്.
ചെര്‍ണോബില്‍ ആണവ ദുരന്തം, സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തുടങ്ങി ചരിത്രത്തിന്റെ ഗതി മാറ്റിയ പല സംഭവങ്ങളും വാംഗ മുന്‍കൂട്ടി കണ്ടിരുന്നു എന്ന വിശ്വാസം അവരുടെ പ്രവചനങ്ങള്‍ക്ക് ഇന്നും വലിയ സ്വീകാര്യത നല്കുന്നു. എന്നാല്‍ 2026-ലേക്ക് വിരല്‍ചൂണ്ടുമ്പോള്‍ വാംഗയുടെ വാക്കുകള്‍ മുമ്പത്തേക്കാളും ഇരുണ്ടതും അസ്വസ്ഥതയുളവാക്കുന്നതുമായി മാറുകയാണ്.
കേവലം പ്രകൃതിദുരന്തങ്ങള്‍ക്കപ്പുറം, മനുഷ്യരാശിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഭൗമരാഷ്ട്രീയ മാറ്റങ്ങളും, അന്യഗ്രഹ ജീവികളുടെ സന്ദര്‍ശനവും, സാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ കടന്നുകയറ്റവും വാംഗ പ്രവചിക്കുന്നു. വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വരാനിരിക്കുന്ന വര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍, ഭയത്തോടെയും പ്രതീക്ഷയോടെയുമാണ് ലോകം വാംഗയുടെ വരികളെ ഉറ്റുനോക്കുന്നത്. 2026 ഒരു പുത്തന്‍ തുടക്കമാകുമോ അതോ അന്ത്യകാലത്തിന്റെ വിളംബരമാകുമോ? ബാബ വാംഗയുടെ നിഗൂഢമായ ആ പ്രവചനങ്ങള്‍ എന്താണെന്ന് നോക്കാം....
വാംഗയുടെവാക്കുകളില് നിന്ന് വ്യാഖ്യാതാക്കള്‍ കണ്ടെത്തുന്ന പ്രധാന ഭീഷണി ഭൗമരാഷ്ട്രീയ തലത്തില്‍ വലിയ അഴിച്ചുപണികള്‍ നടക്കും എന്നതാണ്. യൂറോപ്പും ഏഷ്യയും കടുത്ത പിരിമുറുക്കത്തിലൂടെ കടന്നുപോകുമെന്നും ഇത് ആഗോള സഖ്യങ്ങളെ തന്നെ പുനര്‍നിര്‍മ്മിക്കുമെന്നും പറയപ്പെടുന്നു. തായ്വാന് കടലിടുക്കിലും ഇന്ത്യ-ചൈന അതിര്‍ത്തിയിലും വരാനിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഒരുപക്ഷേ പുതിയൊരു ലോകക്രമത്തിന് തന്നെ സാക്ഷ്യം വഹിച്ചേക്കാം.
ഒരു വലിയ യുദ്ധം എന്നതിലുപരി, ലോകരാജ്യങ്ങള്ക്കിടയിലുണ്ടാകുന്ന കടുത്ത ഭിന്നതകളും സൈനിക വിന്യാസങ്ങളും മനുഷ്യരാശിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവസ്ഥയാണ് വാംഗയുടെ വാക്കുകളില്‍ നിഴലിക്കുന്നത്. അതായത് ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നതും അതേസമയം ഭയപ്പെടുത്തുന്നതുമായ മറ്റൊരു പ്രവചനം അന്യഗ്രഹ ജീവികളുടെ സന്ദര്‍ശനമാണ്. 2026 ല്‍ മനുഷ്യരാശി ഭൂമിക്ക് പുറത്തുള്ള ഒരു ശക്തിയെ നേരിട്ട് കണ്ടുമുട്ടിയേക്കാം എന്നാണ് സൂചന. 3I/ATLAS എന്നറിയപ്പെടുന്ന, സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ നിഗൂഢമായ ബഹിരാകാശ വസ്തുവിനെ ചുറ്റിപ്പറ്റിയാണ് ഈ കിംവദന്തികള്‍ ശക്തമാകുന്നത്.
2026 നവംബറോടെ ഒരു ഭീമന് പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന വാദങ്ങള്‍ ബാബ വാംഗയുടെ പഴയകാല പ്രവചനങ്ങളുമായി കൂട്ടിയിവായിക്കപ്പെടുന്നു. ജ്യോതിശാസ്ത്രജ്ഞര്‍ ഈ വസ്തുവിനെ നിരീക്ഷിച്ചുവരികയാണെങ്കിലും, വാംഗയുടെ വിശ്വാസികള്‍ ഇതിനെ ഒരു അന്യഗ്രഹ ഇടപെടലായിട്ടാണ് കാണുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോകുമെന്ന മുന്നറിയിപ്പും വാംഗയുടെ 2026 പ്രവചനങ്ങളില്‍ ഇടംപിടിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എന്ന പേര് അവര്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, യന്ത്രങ്ങള്‍ മനുഷ്യനെ കീഴടക്കുന്നതും മനുഷ്യന് സാങ്കേതികവിദ്യയ്ക്ക് അടിമയാകുന്നതുമായ സാഹചര്യങ്ങളെ അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
തൊഴില്‍ മേഖലയിലെ ഓട്ടോമേഷനും ധാര്‍മ്മികതയില്ലാത്ത യന്ത്രനവീകരണങ്ങളും വരും വര്‍ഷങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആധുനിക വ്യാഖ്യാനങ്ങള്‍ വാംഗയുടെ വാക്കുകള്‍ക്ക് പുതിയൊരു അര്‍ത്ഥം നല്കുന്നു. പ്രകൃതി ക്ഷോഭങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കാര്യത്തിലും ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകളാണ് ബാബ വാംഗ നല്‍കുന്നത്. അതിശക്തമായ ഭൂകമ്പങ്ങള്‍, സുനാമികള്‍, അസാധാരണമായ ഉഷ്ണതരംഗങ്ങള്‍ എന്നിവ 2026-ല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കാം.
ശാസ്ത്രലോകം ഇന്ന് മുന്നറിയിപ്പ് നല്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ഈ മിസ്റ്റിക് തിരിച്ചറിഞ്ഞു എന്നത് വിശ്വാസികളെ അത്ഭുതപ്പെടുത്തുന്നു. ഇതോടൊപ്പം തന്നെ, റഷ്യയില്‍ നിന്ന് ഒരു കരുത്തനായ നേതാവ് ആഗോള ശക്തിയായി ഉയരുമെന്ന വാംഗയുടെ വാചകങ്ങള്‍ വ്ളാഡിമിര്‍ പുടിന്റെ സ്വാധീനവുമായി ബന്ധപ്പെടുത്തിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
2026 ഒരു പുത്തന്‍ തുടക്കമാകുമോ അതോ അന്ത്യകാലത്തിന്റെ വിളംബരമാകുമോ ? ബാബ വാംഗയുടെ നിഗൂഢമായ ആ പ്രവചനങ്ങള്‍ എന്താണെന്ന് നോക്കാം !!
Advertisement
Advertisement
Advertisement