breaking news New

കാനഡയിൽ നിന്നും ഒരു സന്തോഷവാർത്ത : മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക് പൗരത്വം കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന സിറ്റിസണ്‍ഷിപ്പ് ബൈ ഡിസന്റ് നിയമം പ്രാബല്യത്തില്‍ വരുത്തി

ഡിസംബര്‍ 15 ന് നിയമം പ്രാബല്യത്തില്‍ വന്നു.

മാതാപിതാക്കളില്‍ ആരെങ്കിലും കനേഡിയന്‍ പൗരന്മാരാണെങ്കില്‍ അവര്‍ക്ക് വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിക്കുന്നതാണ് പുതിയ നിയമം. വര്‍ഷങ്ങളായി പലരെയും അലട്ടിയിരുന്ന പ്രശ്നത്തിനാണ് പുതിയ നിയമത്തിലൂടെ പരിഹാരം ലഭിക്കുന്നത്. കാനഡയില്‍ താമസിക്കുന്ന മലയാളികള്‍ക്കും ഇതുവഴി ഗുണം ലഭിക്കും.

2009 ലെ നിയമം അനുസരിച്ച്, കനേഡിയന്‍ മാതാപിതാക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍ അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്കോ അതല്ലെങ്കില്‍ അവിടെ നിന്നു ദത്തെടുത്ത കുട്ടികള്‍ക്കോ കനേഡിയന്‍ പൗരത്വം ലഭിക്കില്ലായിരുന്നു. പുതിയ നിയമം നിലവില്‍ വന്നതോടു കൂടി ഈ പ്രശ്നം പരിഹരിക്കപ്പെടും.

പുതിയ നിയമ പ്രകാരം വിദേശത്ത് ജനിച്ച ഒരു കനേഡിയന്‍ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയില്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടിക്കും കനേഡിയന്‍ പൗരത്വം ലഭിക്കുന്നതാണ്. 2025 ഡിസംബര്‍ 15 ന് മുന്‍പ് ജനിച്ചവര്‍, മുന്‍പ് നിലവിലുണ്ടായിരുന്ന ഫസ്റ്റ് ജനറേഷന്‍ ലിമിറ്റ് തുടങ്ങിയ നിയന്ത്രണങ്ങള്‍ മൂലം കനേഡിയന്‍ പൗരത്വം ലഭിക്കാതിരുന്നവര്‍ ഇനി സ്വാഭാവികമായി കനേഡിയന്‍ പൗരന്മാരായി പരിഗണിക്കപ്പെടും. ഇവര്‍ക്ക് പുതിയ അപേക്ഷ നല്‍കാതെ തന്നെ പൗരത്വ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t