ബെംഗളുരുവിലെ ക്യാബ് ഡ്രൈവറും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു മലയാളി യുവതി നൽകിയ പരാതി. എന്നാൽ സംഭവത്തിൽ നടന്നത് വലിയ ട്വിസ്റ്റ് ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ക്യാബ് ഡ്രൈവറുമായുള്ള അടുപ്പം യുവതിയുടെ കാമുകൻ കണ്ടുപിടിച്ചപ്പോൾ രക്ഷപെടാൻ വേണ്ടി കണ്ടെത്തിയ വഴിയായിരുന്നു വ്യാജ ആരോപണം. ബെംഗളുരുവിൽ എത്തിയ യുവതി അവിടെ വെച്ച് ഡ്രൈവറെ പരിചയപ്പെടുകയും പിന്നീട്ട് ഇരുവരും അടുപ്പത്തിലാകുകയും ചെയ്തു. ഇരുവരും ഒന്നിച്ച് നൈറ്റ് ക്ലബ്ബിൽ പോവുകയും പിന്നീട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
അവധി സമയത്ത് യുവതി കേരളത്തിലേക്ക് വന്ന സമയത്താണ് നാട്ടിലെ യുവതിയുടെ കാമുകൻ കഴുത്തിലെ മുറിപ്പാട് കാണുന്നത്. ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാബ് ഡ്രൈവറും കൂട്ടാളികളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു മറുപടി. ഇത് വിശ്വസിച്ച യുവാവ് സംഭവത്തിൽ പരാതി നൽകാൻ യുവതിയുമായി മഡിവാള പോലീസ് സറ്റേഷനിൽ എത്തുകയും പരാതി നൽകുകയും ചെയ്തു.
യാത്രക്കായി വിളിച്ചുകൊണ്ടിരുന്ന ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം നടത്തിയെന്ന മലയാളി യുവതിയുടെ പരാതി ഏറെ ചർച്ചയായിരുന്നു. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് സംഭവങ്ങളുടെ യഥാർത്ഥ ചിത്രം വ്യക്തമായത്.
മലയാളിയായ യുവതി ബംഗളുരുവിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതി വ്യാജമാണെന്ന് സ്ഥിരീകരിച്ച് പോലീസ്
Advertisement
Advertisement
Advertisement