breaking news New

കൊടും തണുപ്പുള്ള ഡിസംബർ മാസത്തിൽ നിങ്ങൾ മൊബൈൽ ഫോണുമായി പുറത്തിറങ്ങി ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ബാറ്ററി 80% ശതമാനത്തിൽ നിന്ന് 20% ശതമാനത്തിലേക്ക് കുത്തനെ കുറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? അറിയാം കാരണം ...

ഫോണിന്റെ ബാറ്ററി തകരാറാണിതെന്ന് കരുതിയെങ്കിൽ തെറ്റി ഇത് ഫോണിന്റെ തകരാറല്ല, മറിച്ച് ലിഥിയം-അയൺ ബാറ്ററികളിൽ (Lithium-ion batteries) താഴ്ന്ന താപനില വരുത്തുന്ന ഭൗതികശാസ്ത്രപരമായ മാറ്റങ്ങളാണ് ഇതിന് പിന്നിൽ.

തണുപ്പ് ബാറ്ററിയെ ബാധിക്കുന്നത് എങ്ങനെ?

ഭാരം കുറഞ്ഞതും ഊർജ്ജ സാന്ദ്രതയേറിയതുമായ ലിഥിയം-അയൺ ബാറ്ററികളാണ് ഇന്ന് മിക്ക സ്മാർട്ട്‌ഫോണുകളിലും ഉപയോഗിക്കുന്നത്. താപനില കുറയുമ്പോൾ, ബാറ്ററിയിലെ ലിഥിയം അയണുകളുടെ (Lithium ions) ചലനം സാധ്യമാക്കുന്ന ഇലക്ട്രോലൈറ്റ് (electrolyte) കട്ടിയാവുകയും കൂടുതൽ വിസ്കോസ് (viscous) ആകുകയും ചെയ്യും.

ഇതോടെ ബാറ്ററിയുടെ ആന്തരിക പ്രതിരോധം (Internal Resistance) വർദ്ധിക്കുകയും അയണുകളുടെ ചലനം ഗണ്യമായി കുറയുകയും ചെയ്യുന്നു. ഒരേ പവർ നൽകാൻ ബാറ്ററി കൂടുതൽ പ്രയത്‌നിക്കേണ്ടിവരുന്നതിനാൽ, ചാർജ് അതിവേഗം കുറയുന്നു. ജേർണൽ ഓഫ് ദി ഇലക്ട്രോകെമിക്കൽ സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ അനുസരിച്ച്, താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയാകുമ്പോൾ ബാറ്ററിയുടെ ശേഷി 70% വരെ കുറയാൻ സാധ്യതയുണ്ട്.

ഡൽഹി, ലഖ്‌നൗ, ചണ്ഡീഗഡ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ 5°C മുതൽ 15°C വരെയുള്ള താപനില പോലും ബാറ്ററി വേഗത്തിൽ തീരുന്നതിന് കാരണമാകാറുണ്ട്. 500-ൽ അധികം ചാർജ് സൈക്കിളുകൾ (Charge Cycles) പൂർത്തിയാക്കിയ പഴയ ബാറ്ററികൾക്ക് ഈ പ്രതിഭാസം കൂടുതൽ ദോഷകരമാണ്. കാരണം അവയിലെ ഇലക്ട്രോലൈറ്റുകൾ തണുപ്പിനോട് അതീവ സംവേദനക്ഷമതയുള്ളവയായി മാറും.

താപനില കുറഞ്ഞിരിക്കുമ്പോൾ ഫോൺ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ്സിനും സുരക്ഷയ്ക്കും ഒരുപോലെ ദോഷകരമാണ്. സാധാരണ ചാർജിംഗ് പ്രക്രിയയിൽ, ലിഥിയം അയണുകൾ ഇലക്ട്രോഡുകളുടെ ക്രിസ്റ്റൽ ഘടനകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൃത്യമായി പ്രവേശിക്കുന്നു. ഇതിനെയാണ് ഇന്റർകലേഴ്ഷൻ എന്ന് പറയുന്നത്. എന്നാൽ തണുപ്പുള്ള സാഹചര്യങ്ങളിൽ, അയണുകൾക്ക് ഈ സ്ഥലങ്ങളിലേക്ക് ശരിയായി പ്രവേശിക്കാൻ കഴിയാതെ വരികയും, പകരം ബാറ്ററിയുടെ ആനോഡ് (Anode) പ്രതലത്തിൽ ലോഹ ലിഥിയമായി അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഈ പ്രക്രിയയെയാണ് ലിഥിയം പ്ലേറ്റിംഗ് എന്ന് വിളിക്കുന്നത്.

ലിഥിയം പ്ലേറ്റിംഗ് ബാറ്ററിയുടെ ശേഷി ശാശ്വതമായി കുറയ്ക്കുകയും സുരക്ഷാപരമായ ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യും. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ആപ്പിൾ , സാംസങ് പോലുള്ള കമ്പനികൾ തണുപ്പുകാലത്ത് ഉപകരണങ്ങൾ സംരക്ഷിക്കാൻ ഉപയോക്താക്കളെ ഉപദേശിക്കുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t