breaking news New

വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഒഴിവുകള്‍ 16, പ്രതിമാസ ശമ്പളം 30,000 രൂപ. യോഗ്യത- റഗുലര്‍ ത്രിവത്‌സര അംഗീകൃത ഫസ്റ്റ്ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ (ഇലക്‌ട്രോണിക്‌സ്/ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍), നിര്‍ദിഷ്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 2.1.1989 നും 1.1.2007 നും മധ്യേ ജനിച്ചവരാകണം. അപേക്ഷാ ഫീസ് 600 രൂപ.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒഴിവുകള്‍ 12, പ്രതിമാസ ശമ്പളം 22,240 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസ് ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍/ഇലക്‌ട്രോണിക്‌സ്) അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബിരുദവും കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്/ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. 2.1.1989 നും 1.1.2007 നും മധ്യേ ജനിച്ചവരാകണം. അപേക്ഷാ ഫീസ് 600 രൂപ.

ട്രാന്‍സ്‌ലേറ്റര്‍, ഒഴിവുകള്‍ 20. പ്രതിമാസ ശമ്പളം 31,020 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കമ്പ്യൂട്ടര്‍ ഓപ്പറേഷനില്‍ പരിജ്ഞാനം അഭികാമ്യം. 2.1.1989 നും 1.1.2007 നും മധ്യേ ജനിച്ചവരാകണം. അപേക്ഷാ ഫീസ് 500 രൂപ.

സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഒഴിവ് 1, പ്രതിമാസ ശമ്പളം 60,000 രൂപ. യോഗ്യത: ഫുള്‍ടൈം റഗുലര്‍ എംസിഎ/ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ്), ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. 2.1.1984 നും 1.1.2007 നും മധ്യേ ജനിച്ചവരാകണം. അപേക്ഷാഫീസ് 500 രൂപ.

തസ്തികകളും നിയമന കാലയളവും യോഗ്യതാമാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷന്‍ നടപടികളുമെല്ലാം അങ്ങിയ വിജ്ഞാപനം hckrecruitment.keralacourts.in ല്‍ ലഭ്യമാണ്. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ പാലിച്ച് ഡിസംബര്‍ 16 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t