ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഇന്ന് കുവൈത്തിലെത്തുന്നത്. കുവൈത്തില്‍ അറുപതോളം സംഘടനകള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച മന്‍സൂരിയായിലെ അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈറ്റ് മലയാളി സമൂഹത്തോട് സംസാരിക്കുക. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
കേരളത്തിലെ ഭരണ നേട്ടം വിശദീകരിക്കുക, തുടര്‍ ഭരണം എങ്ങനെ നേട്ടമായി എന്ന് വിവരിക്കുക, പുതുതായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി പ്രവാസികളില്‍ എത്തിക്കുക ഇതായിരുന്നു ബഹ്റൈനിലും ഒമാനിലും ഖത്തറിലും പൊതു സമ്മേളനത്തില്‍ പ്രസംഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച രീതി. വന്‍ ഹര്‍ഷാരവങ്ങളോടെയാണ് പ്രവാസി സമൂഹം ഭരണ നേട്ടങ്ങളെ സ്വീകരിച്ചത്.
കെ എം സി സി, ഒ ഐ സി സി തുടങ്ങി പ്രതിപക്ഷ പ്രവാസി സംഘടനകള്‍ മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടിയുടെ സ്വാഗത സംഘത്തില്‍ നിന്നു വിട്ടു നിന്നിരുന്നുവെങ്കിലും ജനങ്ങള്‍ രാഷ്ട്രീയത്തിനതീതമായാണ് ഓരോ രാജ്യത്തേയും സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.
28 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കുവൈത്തില്‍ എത്തും
Advertisement
Advertisement
Advertisement