breaking news New

തനിക്ക് നേരെ വരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എസ്.എഫ്.ഐ മുൻ സംസ്ഥാന അധ്യക്ഷ ആയിരുന്ന , പിന്നീട് കോൺഗ്രസ് നേതാവായിരുന്ന സിന്ധു ജോയ്

സഖാവ് ചെഗുവേരയുടെ മുഖചിത്രമൊക്കെ വെച്ച് ഇടതുപക്ഷം എന്ന മുഖംമൂടി അണിഞ്ഞ് തന്നെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും താൻ പോകുമെന്ന് സിന്ധുജോയ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. നീണ്ടൊരു ഇടവേളക്ക് ശേഷമാണ് ഫേസ്‌ബുക്കിലെ കുറിപ്പെന്ന് വ്യക്തമാക്കിയ സിന്ധു ജോയി, ആദിത്യനെന്നും റഫീഖ് എന്നും ചില പെൺപേരുകളിലും വരുന്ന വേതാളങ്ങൾക്കെതിരെ ക്ഷമിക്കുന്നതിനുമില്ലേ പരിധിയേന്ന് സിന്ധുജോയ് ചോദിക്കുന്നു.

പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് ഓലിയിടുന്ന കുറുക്കന്മാരെപോലെ, പകൽ വെളിച്ചത്തിൽ മുഖം കാണിക്കാത്ത ചില സൃഗാലസന്തതികൾ ഒറ്റക്കും തെറ്റക്കും എന്റെ പേരു പറഞ്ഞ് ഇടക്കിടെ അപശബ്ദം കേൾപ്പിക്കുന്നു. മുഖവും വ്യക്തിത്വവുമില്ലാത്ത ഇത്തരം ആദിത്യന്മാരോടാണ്, ഞാൻ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഇലക്ട്രിക് ലാത്തിയുടെയും ചൂരൽ ലാത്തിയുടെയും നൊമ്പരപ്പാടും നീയൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഗ്രനേഡ് വീണ് തകർന്ന കാല്പാദവും ജയിലിൽ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ എൻ്റെ ഒരു നേട്ടത്തിനും ആയിരുന്നുമില്ല. അതുകൊണ്ട് സഹോ, തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം പിത്രുശൂന്യതയുമായി ഇനി ഈ വഴി വരരുതെന്ന് സിന്ധുജോയ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t