breaking news New

ഇന്ത്യയിൽ കോൾഗേറ്റ് കമ്പനിയുടെ വില്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട് ...

നഗരങ്ങളിലാണ് ഏറ്റവും ഇടിവ് നേരിട്ടത്. അടുത്ത കാലത്തൊന്നും മാർക്കറ്റ് തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് കോൾഗേറ്റ്-പാമോലിവ് ചെയർമാനും ആഗോള ചീഫ് എക്‌സികുട്ടിവുമായ നോയൽ വലയ്‌സ് പറയുന്നത്. കോൾ​ഗേറ്റിനെ ഉപേക്ഷിച്ച് മറ്റു ബ്രാൻഡുകൾ തേടുകയാണ് ഇന്ത്യക്കാർ.

എന്നാൽ വിചിത്രമായ മറുപടിയാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. പല്ലു തേക്കാൻ ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഇതുകാരണം രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയും നിയന്ത്രിക്കുന്ന കോൾഗേറ്റിന്റെ വിൽപനയിൽ വൻ ഇടിവാണ് നേരിട്ടത്.

ഇന്ത്യയിലെ ഉപഭോക്താക്കൾ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ തന്നെ കോൾഗേറ്റ് പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലും കമ്പനിയുടെ വിൽപന കുത്തനെ ഇടിഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t