കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ അംഗീകാര രേഖകളുടെ(ഇഎഡി) ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ അനുവദിക്കുന്നത് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നിര്‍ത്തിവെച്ചിരിക്കുകയാണ്. യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ വര്‍ക്ക് പെര്‍മിറ്റുകളാണ് അവതാളത്തിലായിരിക്കുന്നത്. യഥാസമയം പുതുക്കി നല്‍കാത്തപക്ഷം നിരവധി തൊഴിലാളികളെ നേരിട്ട് ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
2025 ഒക്ടോബര്‍ 30-നോ അതിനുശേഷമോ ഇഎഡി പുതുക്കുന്നതിനായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇനി ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ ലഭിക്കില്ലെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് പറയുന്നത്. വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇനി മുതല്‍ അപേക്ഷകള്‍ക്ക് അംഗീകാരം ലഭിക്കൂ എന്നും യുഎസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇതുവരെ, പുതുക്കല്‍ അപേക്ഷകള്‍ അംഗീകാരത്തിനായി കാത്തിരിക്കുന്ന കാലം തൊഴിലാളികള്‍ക്ക് 540 ദിവസം വരെ ജോലിയില്‍ തുടരാമായിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ പുതിയ നിയമം അനുസരിച്ച്, നിലവിലെ ഇഎഡി കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കലിന് അംഗീകാരം ലഭിക്കാത്ത ഏതൊരാളും ഉടന്‍ ജോലി നിര്‍ത്തണമെന്നാണ് തീര്‍പ്പ്.
ഇഎഡി യുടെ കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് അത് പുതുക്കാനുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. ഇഎഡി പുതുക്കല്‍ അപേക്ഷ ഫയല്‍ ചെയ്യാന്‍ എത്രത്തോളം കാലതാമസം എടുക്കുന്നോ അത്രത്തോളം അവര്‍ക്ക് തൊഴില്‍ അംഗീകാരത്തിലോ ഡോക്യുമെന്റേഷനിലോ വീഴ്ചയുണ്ടാകാമെന്നാണ് ഡിഎച്ച്എസ് ലാഘവത്തോടെ അറിയിച്ചിരിക്കുന്നത്.
ഇതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളും ആശ്രിതരും വലിയ ആശങ്കയിലായി കഴിഞ്ഞു. ഇതിനകം തന്നെ ഇന്ത്യക്കാരില്‍ കുറച്ചധികം പേര്‍ ഗ്രീന്‍ കാര്‍ഡ് വിസാ കാലാവധിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലാണ്. യുഎസ് വിസ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഇന്ത്യക്കാരേയാണ്. കാരണം യുഎസില്‍ പ്രൊഫഷണല്‍ വിസയില്‍ ഏറ്റവും അധികം പേര്‍ എത്തിയിട്ടുള്ളത് ഇന്ത്യയില്‍ നിന്നാണ്.
യുഎസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് (ഡിഎച്ച്എസ്) കൊണ്ടുവന്ന പുതിയ വര്‍ക്ക് പെര്‍മിറ്റ് നയമാറ്റം മൂലം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടേക്കും !!
Advertisement
Advertisement
Advertisement