ഏകദേശം രണ്ട് ഡസനോളം കുട്ടികളെയാണ് ഒരാൾ ബന്ദികളാക്കിയത്. തുടർന്ന് പൊലീസെത്തിയാണ് ഇവരെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്തി വീടുകളിലേക്ക് മടക്കി അയച്ചത്.
മുംബൈയിലെ പവായ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റുഡിയോയിൽ പട്ടാപ്പകലാണ് സംഭവം. രണ്ട് ഡസനോളം കുട്ടികളെ ബന്ദികളാക്കിയ സംഭവം വലിയ പരിഭ്രാന്തിയാണ് പരത്തിയത്. പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് ബന്ദികളാക്കിയ എല്ലാ കുട്ടികളെയും രക്ഷപ്പെടുത്താൻ കഴിഞ്ഞത്. കുട്ടികളെ തട്ടിക്കൊണ്ടു പോയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്ടിംഗ് ക്ലാസുകൾ പതിവായി നടക്കുന്ന ആർഎ സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കുട്ടികളെ ബന്ദികളാക്കുന്നത് സ്റ്റുഡിയോയിലെ ജീവനക്കാരനും ഒരു യൂട്യൂബ് ചാനൽ നടത്തുന്ന രോഹിത് ആര്യയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലോ അഞ്ചോ ദിവസമായി രോഹിത് ഓഡിഷനുകൾ നടത്തിവരികയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. വ്യാഴാഴ്ച രാവിലെ, ഏകദേശം 100 കുട്ടികൾ ഓഡിഷനായി എത്തിയിരുന്നു. ഇവരിൽ 80 ഓളം കുട്ടികളെ പോകാൻ അനുവദിച്ചെങ്കിലും 15 മുതൽ 20 വരെ കുട്ടികളെ ബന്ദികളാക്കുകയിരുന്നു.
ബ്ലാക്ക് മെയിൽ ചെയ്ത് പണം ഉണ്ടാക്കുകയായിരുന്നു പദ്ധതി. എന്നാൽ തനിക്ക് വലിയ സാമ്പത്തിക ആവശ്യങ്ങൾ ഇല്ലെന്നും തന്റെ ആവശ്യങ്ങൾ “ധാർമ്മികവും” ആണെന്നാണ് ഇയാൾ പങ്ക് വച്ച വീഡിയോ സന്ദേശത്തിൽ അവകാശപ്പെട്ടത്. താനൊരു തീവ്രവാദിയല്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ തന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കരുതെന്നും ഇയാൾ താക്കീത് നൽകി. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ് . മാനസിക പ്രശ്നമുണ്ടോ തുടങ്ങിയ സംശയങ്ങൾ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകും. എല്ലാ കുട്ടികളും സുരക്ഷിതരാണെന്നും അവരുടെ രക്ഷിതാക്കളെ ഏൽപ്പിച്ചിട്ടുണ്ടെന്നും പൊലീസ് സംഘം വ്യക്തമാക്കി.
മുംബൈയിൽ പവായ് സ്റ്റുഡിയോയിൽ ബന്ദികളാക്കപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി
Advertisement
Advertisement
Advertisement