മണിക്കൂറിൽ 185 മൈൽ വരെ വേഗത്തിലാണ് ജമൈക്കയിൽ കാറ്റുവീശിയത്.
കൊടുങ്കാറ്റിൽ ഇതുവരെ 30 പേർ മരിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജമൈക്കയിൽ എട്ടു പേരും ഹെയ്തിയിൽ 25 പേരുമാണ് മരിച്ചത്. അപകട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.
ശക്തമായ കാറ്റിനെ തുടർന്ന് കെട്ടിടങ്ങൾ തകരുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തിരുന്നു. അതേസമയം ഇവിടങ്ങളിൽ അതിശക്തമായ മഴ പെയ്യുകയും പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു.
ഇവിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. കൊടുങ്കാറ്റിനെ തുടർന്ന് ക്യൂബയിലും മറ്റ് സമീപ ദ്വീപുകളിലും നാശനഷ്ടങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായം തേടുന്നുണ്ടെന്നും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ട് വരണമെന്നും ജമൈക്കൻ സർക്കാർ അഭ്യർത്ഥിച്ചു.
ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ്സ’ കൊടുങ്കാറ്റ്
Advertisement
Advertisement
Advertisement