breaking news New

ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചു : അതിശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ലീ​പ താ​ഴ്‌​വ​ര​യി​ലാ​ണ് പാ​കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 26-27 രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ പാ​ക് സൈ​നി​ക​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം അ​തി​ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​തോ​ടെ പാ​ക് സൈ​നി​ക​ർ
പി​ൻ​വാ​ങ്ങി.

മെയ് 10ന് ശേഷം ലീപ് താഴ്‌വരയോട് ചേർന്ന അതിർത്തിയിൽ ഇരുഭാഗത്തു നിന്നും ആക്രമണം ഉണ്ടായിരുന്നില്ല. പിന്നീട് ഓഗസ്റ്റ് മാസത്തിൽ പൂഞ്ച് സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ത്യൻ സൈന്യം ഇത് നിഷേധിച്ചിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t