breaking news New

സംസ്ഥാനത്ത് വിവിധ നദികളിൽ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു : ഇതിനെ തുടർന്ന് പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

സംസ്ഥാന ജലസേചന വകുപ്പും (ഐ ഡി ആർ ബി) കേന്ദ്ര ജല കമ്മീഷനും (സി ഡബ്ല്യു സി) വിവിധ നദികളില്‍ മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: കരമന (വള്ളക്കടവ് സ്റ്റേഷന്‍- സി ഡബ്ല്യു സി)
പത്തനംതിട്ട : അച്ചന്‍കോവില്‍ (കോന്നി ജി ഡി & കല്ലേലി സ്റ്റേഷന്‍)

യാതൊരു കാരണവശാലും ഈ നദികളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ ജനങ്ങൾ തയ്യാറാകണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t