ഇത് ഡാറ്റാ മോഷണം, വൈറസ് ആക്രമണങ്ങള്‍, ഉപകരണങ്ങളിലേക്കുള്ള അനധികൃത പ്രവേശനം എന്നിവയ്ക്ക് ഇടയാക്കിയേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
പൊതു വൈഫൈ ശൃംഖലകളിലൂടെ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയുണ്ടെന്നും, സൈബര്‍ കുറ്റവാളികള്‍ ഇത്തരം പൊതു ശൃംഖലകള്‍ ദുരുപയോഗം ചെയ്ത് വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴി പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി. 'പൊതു വൈഫൈ നിങ്ങള്‍ വിചാരിക്കുന്നതിലും അപകടകരമായേക്കാം. വിവര മോഷണം മുതല്‍ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് വരെ ഇതിന്റെ അപകടങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. സുരക്ഷിതമായ ശൃംഖലകള്‍ മാത്രം ഉപയോഗിക്കുക,' പോലീസ് മുന്നറിയിപ്പ് നല്കി.
നേരത്തെ യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സിലും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതു വൈഫൈ ശൃംഖലകളില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനോ വ്യക്തിഗത അക്കൗണ്ടുകളില്‍ പ്രവേശിക്കുന്നതിനോ വിസമ്മതിക്കാന്‍ കൗണ്‍സില്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മൊബൈല്‍ ഡാറ്റയോ സ്വകാര്യ ശൃംഖലകളോ ഉപയോഗിക്കാനും, ശൃംഖലകള്‍ ശരിയായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം കണക്ട് ചെയ്യാനും, ധനകാര്യ ഇടപാടുകള്‍ പോലുള്ള സെന്‍സിറ്റീവ് പ്രവര്‍ത്തനങ്ങള്‍ പൊതു ശൃംഖലകളില്‍ നടത്താതിരിക്കാനും ഉപദേശങ്ങളില്‍ പറയുന്നു. സ്വകാര്യത ലംഘനം, വിവര മോഷണം, റാന്‍സംവെയര്‍ ആക്രമണങ്ങള്‍ എന്നിവയിലേക്ക് പൊതു വൈഫൈ നയിച്ചേക്കാമെന്നും, ഇത് സ്ഥാപനങ്ങള്‍ക്ക് നിയമപരമായ ഉത്തരവാദിത്തങ്ങള്‍ക്കും സാമ്പത്തിക പിഴകള്‍ക്കും കാരണമായേക്കുമെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായ ശൃംഖലകള്‍ ഉപയോഗിക്കുന്നതിലൂടെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷനേടാം.
പൊതു വൈഫൈ ശൃംഖലകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തരുതെന്ന് ദുബായ് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി
Advertisement
Advertisement
Advertisement