breaking news New

രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IIISc/IMSc കളിൽ അഡ്മിഷൻ ലഭിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്കോളര്‍ഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം

IITs/IIMs/IIISc/IMSc കോഴ്‌സുകളിൽ ഉപരി പഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. അനുവദിക്കുന്ന കോഴ്‌സുകൾ സംബന്ധിച്ച വിശദ വിവരം www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്.

അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബി.ഇ/ബി.ടെക്) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും, ഐഐഎമ്മുകളിലും, ഐ.ഐ.എസ്.സി കളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നാം രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ചാം വർഷ IMSc വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട അപേക്ഷകരെ പരിഗണിച്ചതിനുശേഷം മാത്രമേ എ.പി.എൽ വിഭാഗത്തിൽപ്പെട്ട കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുളള വിദ്യാർത്ഥികളെ പരിഗണിക്കുകയുളളൂ. കേരളത്തിലെ സ്ഥിരതാമസക്കാരായ/കേരളത്തിൽ ജനിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.

ഒക്ടോബർ 31 വൈകിട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, വകുപ്പിൽ നേരിട്ടോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, 0471-2300523.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t