കണ്ടെയ്നറുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാരനാണ് പകർത്തിയത്.
യാത്രാ സുഖം, വേഗത, സാങ്കേതികത എന്നിവയിൽ ആഗോള മാനദണ്ഡങ്ങൾ മറികടക്കുന്ന ട്രെയിനുകൾ ആയിരിക്കും എന്ന അവകാശവാദത്തോടെ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച അമൃത് ഭാരത് എക്സ്പ്രസിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അതിൽ കാണുന്ന കാറ്ററിങ് ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിടാനും, ഭക്ഷണ വിതരണത്തിന് കരാറെടുത്ത കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
വാഷ്‌ബേസിനിലിട്ട് ഉപയോഗിച്ച കണ്ടെയ്നറുകൾ കഴുകിയെടുക്കുന്നത് പുറത്തെത്തിയ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
ഈറോഡ്-ജോഗ്ബാനി അമൃത് ഭാരത് എക്സ്പ്രസിലാണ് സംഭവം ഉണ്ടായത്. 3100 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിനിൽ ദൂരയാത്രക്കാരാണ് ഭൂരിഭാഗവും.
ഡിസ്‌പോസിബിൾ ഫുഡ് കണ്ടെയ്‌നറുകൾ കാറ്ററിങ് ജീവനക്കാരൻ യാത്രക്കാരുടെ കമ്പാർട്ട്‌മെന്റിലിട്ടായിരുന്നു കഴുകിയത്. എന്തിനാണ് ഇത് കഴുകുന്നതെന്ന് യാത്രക്കാരൻ ജീവനക്കാരനോട് ചോദിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കേൾക്കാൻ സാധിക്കും.
തമിഴ്നാട്ടിൽ നിന്നും ബിഹാറിലേക്ക് പോയ അമൃത് ഭാരത് എക്സ്പ്രസ്സിൽ ഉപയോഗിച്ച ഫുഡ് കണ്ടെയിനറുകൾ വീണ്ടും കഴുകി ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ചെന്ന് പരാതി !!
Advertisement

Advertisement

Advertisement

