പ്രാദേശിക തലത്തില്‍ ജോലി കണ്ടെത്താന്‍ സഹായിക്കുന്ന ജോബ്സ് ഫീച്ചര്‍ ഫേസ്ബുക്കില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.
ഫേസ്ബുക്ക് വഴി യുവാക്കള്‍ക്ക് ജോലി അവസരങ്ങള്‍ കണ്ടെത്താന്‍ അനുവദിക്കുന്ന ലിങ്ക്ഡ്ഇന്‍ പോലുള്ള ഫീച്ചറാണിത്. ആദ്യമായി മെറ്റ ഈ ഫീച്ചര്‍ അവതരിപ്പിച്ചത് 2017 ല്‍ ആണ്. എന്നാലിത് 2023 ല്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇത് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.
18 വയസിന് മുകളിലുള്ള ഉപയോക്താക്കള്‍ക്ക് റസ്റ്റോറന്റുകളിലോ സ്ഥാപനങ്ങളിലോ ബിസിനസുകളിലോ ജോലി കണ്ടെത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചറിലൂടെ ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്സിലെ ഒരു സമര്‍പ്പിത ടാബ് വഴിയോ ഗ്രൂപ്പുകളിലോ പേജുകളിലോ തൊഴിലുടമകള്‍ക്ക് തൊഴിലവസരങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയും.
ഫേസ്ബുക്ക് നിര്‍ദേശിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് വേണം ജോലി ഒഴിവുകള്‍ പോസ്റ്റ് ചെയ്യാന്‍. വിവേചനപരമായ കണ്ടന്റുകള്‍, ലൈംഗികത കലര്‍ന്ന ഉള്ളടക്കങ്ങള്‍, തട്ടിപ്പുകള്‍ പ്രേത്സാഹിപ്പിക്കുന്ന ജോലികള്‍ എന്നിവ പോസ്റ്റ് ചെയ്യാന്‍ കഴിയില്ല. നിലവില്‍ ഈ ജോബ്സ് ഫീച്ചര്‍ യുഎസില്‍ മാത്രമേ ലഭ്യമാകൂ.
കൂടുതൽ രാജ്യങ്ങളിലേക്ക് ഇവ ഉടനെ എത്തും...
ഒരു പണിയും ഇല്ലാതെ ഏത് നേരവും ഫേസ്ബുക്കില്‍ സമയം കളയുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഇനി വരുമാനവും ലഭിക്കും : അതിന് ഫേസ്ബുക്ക് നിങ്ങളെ സഹായിക്കുമെന്നു മെറ്റ വാഗ്ദാനം
Advertisement

Advertisement

Advertisement

