breaking news New

ഫോണ്‍ കേടാകുന്ന സന്ദര്‍ഭങ്ങളില്‍ റിപ്പയറിങ്ങിന് കൊടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് : അവ എന്തൊക്കെയെന്ന് നോക്കാം ...

പ്രധാനമായി ഫോണില്‍ usb settings ‘charging only’ ആയി മാറ്റുക.ഇതു വഴി അനാവശ്യമായി ഉണ്ടേയേക്കാവുന്ന ട്രാന്‍സഫര്‍ ഒഴിവാക്കാന്‍ സാധിക്കും.

ഫോണ്‍ റിപ്പെയര്‍ക്ക് കൊടുക്കുമ്പോള്‍ സിം പിന്‍ ലോക്ക് ഓണ്‍ ചെയ്താല്‍ നിങ്ങളുടെ സിം മറ്റൊരു ഡിവൈസില്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും.

ആപ്പ് പെര്‍മിഷന്‍സ് വേണ്ടവയ്ക്ക് മാത്രം allow നല്‍കുക. cloud sync off ചെയ്യുന്നതു വഴി റിപ്പയര്‍ സമയത്ത് ഡാറ്റ അപ്പ്‌ലോഡ് ആവുന്നത് തടയാം. പ്രധാനമായും നിങ്ങളും ഫോട്ടോകള്‍, ഡോക്യുമെന്റുകള്‍, ആപ്പുകള്‍ എന്നിവ എന്‍ക്രിപ്റ്റ് ചെയ്ത് secure folder ലേക്ക് മാറ്റുക.

ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. ഡാറ്റ ചോര്‍ച്ച പൂര്‍ണമായും ഒഴിവാക്കാനുള്ള ഏക മാര്‍ഗമാണിത്. ടെക്‌നീഷ്യന്‍ ആവശ്യപ്പെട്ടാലും പ്രധാനപ്പട്ട പാസ്വേര്‍ഡുകള്‍ കൈമാറ്റം ചെയ്യരുത്.

ഫോണിന്റെ ഫോട്ടോ എടുത്തുവെക്കുന്നതും ,സിം, മെമ്മറി കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതും imei നമ്പറുകള്‍ മറ്റെവിടെയെങ്കിലും രേഖപ്പെടുത്തുന്നതും മറക്കാതെ ചെയ്യേണ്ട കാര്യങ്ങളാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ റിപ്പയെറിങ്ങിന് നല്‍കുന്നതിന് മുമ്പ് ഡാറ്റ സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു വഴി ഫോണ്‍ റിപ്പെയറിങ്ങിനു നല്‍കുന്നതിലെ ആശങ്കകള്‍ ഒരു പരിധിവരെ ഒഴിവാക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t