മിക്കപ്പോഴും ലാപ്ടോപ്പിൽ ചാർജ് നിൽക്കാതിരിക്കുന്നത് പവര്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ടാകാം. സ്ക്രീനിന്റെ തെളിച്ചം, ആപ്പുകളുടെ പ്രവര്‍ത്തനം, അവയുടെ ഉപയോഗം എന്നിവയെല്ലാം ലാപ്ടോപ്പിൽ ചാർജ് നിൽക്കുന്നതിനെ ബാധിക്കുന്ന കാര്യങ്ങളാണ്. ഇതിലെ മാറ്റങ്ങൾ ബാറ്ററിയുടെ ആയുസ് കൂട്ടാൻ സഹായകരമാകും.
ബില്‍റ്റ് ഇന്‍ പവര്‍ മോഡിലാണ് വിന്‍ഡോസും MACOS ഉം ഡിസൈന്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഉപയോഗം കുറവുള്ള സമയങ്ങളിൽ ബാറ്ററി സേവര്‍ ഓണാക്കിയിടുന്നത് ചാർജ് നിൽക്കുന്നതിന് സഹായിക്കും.
അതുപോലെ തന്നെ ലാപ്ടോപ്പിന്റെ ഡിസ്പ്ലേയുടെ ബ്രൈറ്റ്നസ്സ് ചാർജ് നിൽക്കുന്നതിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ആവശ്യമില്ലാത്ത സമയങ്ങളിൽ ബ്രൈറ്റ്നസ് കുറച്ച് ഉപയോഗിക്കുന്നത് ചാർജ് നിൽക്കാൻ സഹായിക്കും.
ഇടയ്ക്കിടയ്ക്ക് ടാസ്ക്ക് മാനേജര്‍ അല്ലെങ്കില്‍ ആക്ടിവിറ്റി മോണിറ്റര്‍ ചെക്ക് ചെയ്ത് ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആവശ്യമില്ലാത്ത ആപ്പുകൾ ക്ലോസ് ചെയ്യുന്നത് ചാർജ് കൂടുതൽ സമയം നിൽക്കാൻ സഹായിക്കും.
പിന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സോഫ്റ്റ്വെയര് അപ്ഡേഷൻ. കൃത്യ സമയങ്ങളിൽ തന്നെ ഇവ അപ്ഡേറ്റ് ചെയ്യുന്നത് ബഗുകള്‍ പരിഹരിക്കുന്നതിനും ഊര്‍ജ്ജ ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിനും സഹായകരമാണ്.
മിക്കവരെയും വലയ്ക്കുന്ന കാര്യമാണ് ലാപ്ടോപ്പിലെ ചാർജ് : എത്ര നേരം ചാർജ് ചെയ്താലും ആവശ്യത്തിന് ചാർജ് നിൽക്കാത്ത അവസ്ഥയുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതാണ് : ലാപ്ടോപ്പിൽ ചാർജ് നിൽക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം ...
Advertisement
Advertisement
Advertisement