രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഗവ. എൽപി സ്കൂളിന് സമ്പൂർണ എയർകണ്ടീഷനോടുകൂടിയ കെട്ടിടം ഉണ്ടാകുന്നതെന്ന് നഗരസഭാധികൃതർ പറഞ്ഞു. മൂന്ന് നിലകളിലായി എട്ട് ക്ലാസ്മുറികളും കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ്മുറി, പ്രഥമാധ്യാപികയ്ക്കുള്ള മുറി തുടങ്ങി സ്കൂളിന്റെ മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്.
സാധാരണ ബെഞ്ച്, ഡെസ്കുകളിൽനിന്ന് വ്യത്യസ്തമായി മോഡേൺ എഫ്ആർപി ബെഞ്ചുകളും ഡെസ്കുകളുമാണ് വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുളളത്. കൂടാതെ ഓരോ നിലയിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകൾ, മുഴുവൻ ക്ലാസ്മുറികളിലും ഡിജിറ്റൽ സ്ക്രീനുകൾ, സ്കൂൾ മുഴുവനായി ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റം, ക്ലാസ്റൂമിൽ പ്രവേശിക്കുന്നതിനുമുൻപായി വിദ്യാർഥികൾക്ക് ചെരിപ്പുകൾ സൂക്ഷിക്കുന്നതിന് പ്രത്യേകമായ ഷൂറാക്കുകൾ, ഓരോ ക്ലാസ്സിലും പ്രത്യേക ക്ലാസ്റൂം ലൈബ്രറികൾ, സോളാർസിസ്റ്റം, ആധുനിക സ്കൂൾ ഫർണിച്ചറുകൾ, ചുറ്റുമതിൽ, കരുക്കുകട്ട വിതാനിച്ച നിലസൗകര്യം എന്നിവയുമുണ്ട്.
100 വർഷത്തോളം പഴക്കമുണ്ടായിരുന്ന സ്കൂളിന്റെ പഴയ കെട്ടിടം ജീർണാവസ്ഥയിലായതുകാരണം വിദ്യാഭ്യാസവകുപ്പ് പ്രവേശനാനുമതി ഉൾപ്പെടെ നേരത്തേ വിലക്കിയിരുന്നു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, വാർഡഗം സി.കെ. നാജിയ ശിഹാർ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ സ്വന്തമായി സ്ഥലംവാങ്ങിയാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. ഏകദേശം അഞ്ചു കോടിയാണ് ചെലവ്.
രാജ്യത്ത് ആദ്യം : എൽപി സ്കൂളിന് സമ്പൂർണ എയർകണ്ടീഷൻ കെട്ടിടം നിർമിച്ച് മലപ്പുറം നഗരസഭ ...
Advertisement

Advertisement

Advertisement

