പത്തനംതിട്ട/ കൊടുമൺ :
പ്രായഭേതമന്യേ ആരെയും ആനന്ദ ദൃശ്യ വന്യതയിൽ ആഴ്ത്താൻ വാനിൽ നിന്നും പെയ്തിറങ്ങുന്ന കോടമഞ്ഞും, അസ്ഥമന സൂര്യകിരണങ്ങളും സഞ്ചാരികളുടെ മനം കവരുന്നു. പ്രകൃതി ഭംഗി ആസ്വദിക്കുവാനും, ഫാമിലി ഔട്ടിങ്ങിനുമായി കൊടുമൺ പ്ലാൻേഷൻ സഞ്ചാരികൾ തിരഞ്ഞെടുക്കുന്നത് ഇതുകൊണ്ടാണ് .
ഓമല്ലൂരിൽ നിന്നും പതിനാല് കിലോമീറ്റർ ദൂരത്തിൽ ഇടതൂർന്ന വനപ്രദേശം അനുസ്മരിപ്പിക്കും വിധം തിങ്ങിനിറഞ്ഞ റബർ എസ്റ്റേറ്റിനു മദ്ധ്യേ നൂതന സാങ്കേതിക രീതിയിൽ ആണ് കൈത കൃഷി ആരംഭിച്ചത്. ഇതു കാണാനാണ് മുഖ്യമായി സഞ്ചാരികൾ എത്തുന്നത്.
ചിലവ് കുറഞ്ഞതും ലളിതവുമായ പരിചരണമാണ് കൈതകൃഷിയുടെ മറ്റൊരു സവിശേഷത. കൂടുതൽ കർഷകരെ കൈതകൃഷിയിലേക്ക് ആകർഷിക്കുന്നതും ചിലവു കുറഞ്ഞ കൃഷി രീതി തന്നെയാണ്.
മലയോര മേഘലകളിൽ കൈതകൃഷി പുത്തൻ ഉണർവ് നൽകുന്നതും മലയോര പ്രദേശങ്ങളുടെ പ്രകൃതി ഭംഗിയേ
ആസ്വാതകരവുമാക്കുന്നു. പ്രകൃതി ഭംഗി ആസ്വദിക്കുവാൻ കേരളത്തിലുടനീളം സഞ്ചാരികൾ യാത്ര ചെയ്യുമ്പോൾ പത്തനംതിട്ടയിലെ ടൂറിസത്തിൽ ഒന്നു കൂടെ എഴുതി ചേർക്കുകയാണ് അതാണ് കൊടുമൺ എസ്റ്റേറ്റ് .
പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ കൈതകൃഷി വ്യാപകമായി നടന്നു വരുന്നു. അതിൽ ഒന്ന് മാത്രമാണ് കൊടുമൺ പ്ലാൻ്റേഷൻ . കാലാവസ്ഥ വ്യതിയാനം ഒട്ടും തന്നെ ബാധിക്കാത്ത കൃഷിയും ഇതു തന്നെയാണ്.
പുതിയ കൃഷിരീതികൾ വിജയം കണ്ടെന്നും ഇതിലൂടെ സഞ്ചാരികളെ ആകർഷിക്കുവാൻ സാധിച്ചുവെന്നും തൊഴിലാളികളും, പ്രദേശവാസികളും സി മീഡിയ ഓൺലൈൻ ന്യൂസിനോട്
പറഞ്ഞു.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
സി മീഡിയ ഓൺലൈൻ

