breaking news New

കുട്ടികളിൽ നേത്രരോഗങ്ങൾ കാര്യമായ രീതിയിൽ വർദ്ധിച്ചുവരുന്നു : ദിവസവും മണിക്കൂറുകൾ മാത്രമല്ല, ചിലപ്പോൾ ദിനാന്ത്യം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്ക് നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങൾ !!

തിരുവന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രിക് ഒഫ്താൽമോളജി & സ്ക്വിൻ്റ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. രശ്മി ഭാസ്‌കർ പറയുന്നു, കുട്ടികളിൽ മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ, ടിവി, ടാബ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കണ്ണ് സംബന്ധമായ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. കൊവിഡിന് ശേഷം കുട്ടികളിൽ ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ ഉപയോഗം വളരെ കൂടിയിട്ടുണ്ട്.

ഡിജിറ്റൽ ഐ സ്ട്രെയിൻ അല്ലെങ്കിൽ കമ്പ്യൂട്ടർ വിചൻ സിന്ഡ്രോം എന്ന് അറിയപ്പെടുന്ന ഈ പ്രശ്നത്തിൽ, കണ്ണിലെ ചിമ്മൽ, വെള്ളം വരൽ, വരൾച്ച, കണ്ണ് വേദന, തലവേദന എന്നിവ കണ്ടുവരുന്നു. കുട്ടികൾ ഫോൺ ഉപയോഗിച്ച ശേഷം നേരിട്ട് നോക്കാതെ ഇരിക്കുമ്പോഴാണ് കണ്ണ് കൂടുതൽ തളർന്നു വേദന ഉണ്ടാകുന്നത്. മൊബൈൽ ഫോണോ ടിവിയോ വളരെ അടുത്ത് ഉപയോഗിക്കുന്നവർക്ക് ഷോർട്ട് സൈറ്റിംഗ് (Myopia) ഉണ്ടാക്കുന്നു. കൂടാതെ, ഇത് കുട്ടികളിൽ കോങ്കണ്ണിന് (Strabismus) കാരണമാവും.

രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃകയായിരിക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടികൾക്ക് ഫോൺ കൊടുക്കുന്നതിന് പകരം, അവരുടെ കൂടെ കളിക്കുക, സമയം ചെലവിടുക തുടങ്ങിയ ശീലങ്ങൾ വളർത്തുക കുട്ടികളുടെ കണ്ണാരോഗ്യത്തിന് ഏറെ സഹായകരമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t