breaking news New

അമേരിക്കയിലെ പ്രധാന നഗരമായ സൊനോമ കൗണ്ടിയിൽ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാസ്‌ക് നിർബന്ധമാക്കി ...

കൊവിഡ് 19 വ്യാപന സാധ്യതയും പനി സീസണിൻ്റെ തുടക്കവുമാണ് ഈ നടപടിക്ക് കാരണമായത്. നവംബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്.

പൊതുജനങ്ങൾ കെഎൻ95, കെഎൻ94, എൻ95 മാസ്കുകൾ മാത്രം ഉപയോഗിക്കണമെന്ന് അറിയിക്കുകയും, മറ്റു തരത്തിലുള്ള മാസ്കുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മുതിർന്നവർക്കും കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കുകയും, ആരോഗ്യപ്രവർത്തകർക്ക് രോഗവ്യാപനം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.

മാസ്‌ക് നിർബന്ധമാക്കിയതിന് പുറമേ, കോവിഡ്-19, ഫ്ലൂ വാക്സിനുകൾ ആറുമാസം പ്രായം കഴിഞ്ഞ എല്ലാ ആളുകൾക്കും എടുക്കണമെന്നും സൊനോമ ഹെൽത്ത് വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. വാക്സിനേഷൻ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനും പൊതുജന ആരോഗ്യ സംരക്ഷണത്തിന് മികവുറ്റ നടപടികൾ സ്വീകരിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കോവിഡ് വ്യാപനങ്ങൾ തിരിച്ചറിഞ്ഞ് ഇതുവരെ ലഭിച്ച പഠന ഫലങ്ങളും, ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങളും ഈ നടപടിക്ക് പൂർണ്ണമായ പ്രാധാന്യം നൽകി.

അമേരിക്കയിൽ പുതുതായി കണ്ടെത്തിയ എക്സ് എഫ് ജി ‘സ്ട്രാറ്റസ്’ വകഭേദം വ്യാപകമായി പടരുന്നതായുള്ള റിപ്പോർട്ടുകളും നടപടിയുടെ ഒരു പ്രധാന ഘടകമാണ്. സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ നൗകാസ്റ്റ് മെയ് മാസത്തിലെ കണക്കുകൾ പ്രകാരം, എക്സ് എഫ് ജി വകഭേദം ആദ്യത്തിൽ 3 ശതമാനം മാത്രമായിരുന്നുവെങ്കിലും, സെപ്റ്റംബർ 27 വരെ ഉള്ള നാലാഴ്ചയിലുള്ള പഠനത്തിൽ ഇത് 85% കേസുകൾക്കുള്ള കാരണമായി മാറിയതായി കണ്ടെത്തി.

കോവിഡ് വ്യാപന സാധ്യതയും പുതിയ വകഭേദത്തിന്റെ വേഗത്തിലുള്ള പരിവർത്തനവും സമൂഹത്തെ സുരക്ഷിതമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയത് എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t