2.5 ദശലക്ഷം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ലുലു മാള്‍ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍. അന്താരാഷ്ട്ര – ആഭ്യന്തര ബ്രാന്‍ഡുകള്‍, ഫുഡ് കോര്‍ട്ട്, വിനോദ പാര്‍ക്ക്, മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ എന്നിവ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ലുലുമാളില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരത്തെ ആക്കുളത്താണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. 19 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മാളില്‍ സിനിമാപ്രേമികള്‍ക്കായി, 12 സ്ക്രീനുകളുള്ള ഒരു പിവിആര്‍ സൂപ്പര്‍പ്ലെക്സ് മള്‍ട്ടിപ്ലക്സും ഉണ്ട്, കേരളത്തിലെ ആദ്യത്തെ ഐമാക്സ് സ്ക്രീനാണിത്.
തിരുവനന്തപുരത്തെ ലുലു മാള്‍ 2.5 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 300ല്‍ അധികം സ്റ്റോറുകളുമായി വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. 2,500 പേര്‍ക്ക് ഇരിക്കാവുന്ന ഒരു വലിയ ഫുഡ് കോര്‍ട്ടും 3,800 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ലുലു മാളില്‍ ഉണ്ട്. വ്യവസായി എം എ യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ലുലുമാള്‍. ആകെ 2,220 കോടി രൂപ ചെലവില്‍ നിര്‍മിച്ചതാണ് തിരുവനന്തപുരത്തെ ലുലുമാള്‍.

