ഇന്ത്യയുടെ അടുത്ത സാങ്കേതിക വിദ്യയിലെ വിപ്ലവം ഉയര്‍ന്നു വരിക ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്നാണെന്നും ശ്രീധര്‍ വെമ്പു പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ അമേരിക്ക 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുകയും എച്ച് 1 ബി വിസയ്ക്ക് ഒരു ലക്ഷം ഡോളര്‍ എന്ന കനത്ത ഫീസ് ഈടാക്കുകയും ചെയ്ത് ട്രംപിന്റെ നടപടികള്‍ , നേരിട്ട് ഇന്ത്യ ഉയര്‍ന്നു വരിക തന്നെ ചെയ്യുമെന്നും ശ്രീധര്‍ വെമ്പു വിശ്വസിക്കുന്നു. കാരണം ലോകത്തിലെ ഏറ്റവും വലിയ മിടുക്കന്മാരുടെ ലോകം ഇന്ത്യയിലെ ഗ്രാമങ്ങളാണ്. അവിടുത്തെ യുവത്വം കരുത്തുള്ളവരും പുതിയ അവസരങ്ങള്‍ക്കായി ഉറ്റുനോക്കുന്നവരാണെന്നും ശ്രീധര്‍ വെമ്പു പറയുന്നു. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയുമായി നടത്തിയ അഭിമുഖത്തിലാണ് ശ്രീധര്‍ വെമ്പു ഇക്കാര്യം പറഞ്ഞത്.
നേരത്തെ അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ ഉണ്ടായിരുന്ന ശ്രീധര്‍ വെമ്പു പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും സ്വന്തം ജന്മഗ്രാമമായ തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് തന്റെ ഉടമസ്ഥതയിലുള്ള 100 കോടി ഡോളറിലധികം മൂല്യമുള്ള സാസ് (സോഫ്റ്റ് വെയര്‍ ഏസ് എ സര്‍വ്വീസ് ) കമ്പനിയായ സോഹോയെ നിയന്ത്രിക്കുന്നത്.
സ്വന്തം ഗ്രാമത്തില്‍ ലളിതജീവിതം നയിച്ചാണ് ശ്രീധര്‍ വെമ്പു തന്റെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന സ്വപ്നം ശ്രീധര്‍ വെമ്പുവിന്റെ മനസ്സില്‍ ഉണ്ട്.
ഉയര്‍ന്ന ഇറക്കുമതി തീരുവയും എച്ച് 1 ബി വിസയ്ക്ക് കുത്തനെ ഫീസ് ഒരു ലക്ഷം ഡോളര്‍ ആയി ഉയര്‍ത്തുകയും ചെയ്ത് ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ ശ്രമിക്കുന്ന അമേരിക്കയില്‍ നിന്നും എല്ലാ ഇന്ത്യക്കാരും മടങ്ങി വന്ന് പുതിയൊരു ആഗോളശക്തിയായി ഇന്ത്യയെ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യണമെന്നതാണ് ശ്രീധര്‍ വെമ്പു താലോലിക്കുന്ന സ്വപ്നം.
2021ൽ സര്‍ക്കാര്‍ ശ്രീധര്‍ വെമ്പുവിനെ പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
ഗ്രാമീണ ഭാരതം ഒരു സ്വര്‍ണ്ണഖനിയാണെന്ന് ഇന്ത്യയ്ക്ക് വേണ്ടി വാട്സാപിനെ തോല്പിക്കുന്ന മെസ്സേജിങ്ങ്, വീഡിയോ ആപ്പായ അറട്ടൈ ആപ് നിര്‍മ്മിച്ച ശ്രീധര്‍ വെമ്പു
Advertisement

Advertisement

Advertisement

