1154 ഒഴിവുകളാണ് റിക്രൂട്ട്‌മെന്റ് സെൽ (RRC) 2025-ലെ അപ്രന്റിസ് തസ്തികയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡാനാപുർ: 675, ധൻബാദ്: 156, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ: 64, സോൻപുർ: 47, സമസ്തിപുർ: 46, പ്ലാന്റ് ഡിപ്പോ (ഡിഡിയു): 29, കാര്യേജ് റിപെയർ വർക്ക്‌ഷോപ്പ് (ഹർണൗട്ട്) : 110, മെക്കാനിക്കൽ വർക്ക്‌ഷോപ്പ് (സമസ്തിപുർ): 27 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പത്താം ക്ലാസ്സിൽ കുറഞ്ഞത് 50% മാർക്കോടെ പാസാവുകയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റുമാണ് യോഗ്യതയായി പറയുന്നത്. 100 രൂപയാണ് അപേക്ഷ ഫീസായി പറയുന്നത്. എസ്‌സി/എസ്‌ടി/വനിതകൾ/പിഡബ്ല്യുബിഡി വിഭാഗത്തിന് ഫീസില്ല. 15 വയസുമുതൽ 24 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയും. എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ 10-ാം ക്ലാസ്, ഐടിഐ മാർക്കുകളനുസരിച്ച് മെറിറ്റ് പട്ടിക തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. rrcecr.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 25 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഇൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ഒഴിവ് ...
Advertisement

Advertisement

Advertisement

