റോയൽ ഒമാൻ പോലീസിന്റെ വിവരമനുസരിച്ച്, ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത്. ഇറാനിൽ നിന്നുള്ള ‘യുറാനസ് സ്റ്റാർ’ എന്ന കമ്പനി ഇറക്കുമതി ചെയ്ത കുപ്പിവെള്ളമാണ് ഇവർ ഉപയോഗിച്ചത്. ആരോഗ്യ പരിശോധനയിൽ വെള്ളം മലിനമായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര ഇടപെടലുകൾ ആരംഭിച്ചു.
ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ, ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളത്തിൽ വിഷാംശം കലർന്നിരുന്നുവെന്ന് സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി, അധികൃതർ ഉടൻ തന്നെ ഈ ബ്രാൻഡിന്റെ വെള്ളം പ്രാദേശിക വിപണികളിൽ നിന്ന് പിൻവലിച്ചു. കൂടുതൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങളുടെയും ഇറക്കുമതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
റോയൽ ഒമാൻ പോലീസ് പൊതുജനത്തോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ആരും ഉപയോഗിക്കരുതെന്നും, വിഷബാധ സംശയിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അവർ നിർദേശിച്ചു.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യം മുൻനിർത്തി അന്വേഷണം ശക്തമാക്കിയിരിക്കുന്നതായി അധികൃതർ അറിയിച്ചു.
ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്നുണ്ടായ വിഷബാധ മൂലം രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചു !!
Advertisement

Advertisement

Advertisement

