breaking news New

ഇന്ത്യൻ സിനിമയിലെ വനിതാ താരങ്ങളില്‍ ഏറ്റവും അധികം ആസ്തിയുള്ള നടി ആരായിരിക്കും : ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര മുതലായ പേരായിരിക്കാം പെട്ടന്ന് കടന്നു വരുന്നത് : എന്നാല്‍ ഇവരെയെല്ലാം പിന്തള്ളി ഏറ്റവും ധനികയായ നടി മറ്റൊരാളാണ്...

ഏറ്റവും ധനികയായ ഇന്ത്യൻ നടി എന്ന വിശേഷണം ലഭിച്ചിരിക്കുന്നത് മറ്റൊരാള്‍ക്കാണ്. അതും 13 വര്‍ഷങ്ങളായി ഹിറ്റ് സിനിമകള്‍ ഒന്നും ഇല്ലാത്ത ഒരു നടി.

ഹുറുൻ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ജൂഹി ചൗളയാണ്. ₹7790 കോടി (ഏകദേശം $880 മില്യൺ) ആണ് ഇവരുടെ ആസ്തി. ലോകത്തിലെ തന്നെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളാണ് ജൂഹി ചൗള. പക്ഷെ ജൂഹി ചൗളയുടെ വരുമാനം വരുന്നത് പ്രധാനമായും സിനിമയില്‍ നിന്ന് മാത്രമല്ല.

ജൂഹി ചൗളയുടെയും ഭര്‍ത്താവ് ജയ് മേത്തയുടെയും ഭറെഡ് ചില്ലീസ് പ്രൊഡക്ഷൻ ഹൗസും, ലോകമെമ്പാടുമുള്ള വിവിധ ബിസിനസുകളിൽ നിന്നുമുള്ള വരുമാനവുമാണ് ഇവരുടെ സാമ്പത്തിക സ്രോതസ്സ്.

2012 ൽ പുറത്തിറങ്ങിയ അജയ് ദേവ്ഗണിനൊപ്പമുള്ള സൺ ഓഫ് സർദാർ ആയിരുന്നു ബോക്സോഫീസില്‍ വിജയം നേടിയ ജൂഹിയുടെ അവസാന ചിത്രങ്ങളിലൊന്ന്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മലയാളത്തിലെ എവര്‍ഗ്രീൻ ഹിറ്റ് സിനിമകളിലൊന്നായ ഹരികൃഷ്ണൻസിലെ നായികയും ജൂഹി ചൗളയായിരുന്നു.

ഹുറുൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സമ്പന്നരുടെ വാര്‍ഷിക പട്ടിക പുറത്തിറക്കുന്നത്. പട്ടിക പ്രകാരം വീണ്ടും മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5