breaking news New

ഛത്തീസ്ഗഢിലെ റായ്പൂരിൽ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു !!

29കാരനായ ഗൗരവ് സവന്നിയാണ് ആത്മഹത്യ ചെയ്തത്. കാമുകി നല്‍കിയ പീഡന പരാതിയില്‍ ഗൗരവ് മനോവിഷമത്തിലായിരുന്നു ​എന്ന് പൊലീസ് വ്യക്തമാക്കി. സെപ്തംബര്‍ 27നാണ് ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ ഗൗരവിൻറെ മൃതദേഹം കണ്ടെത്തിയത്. ‘പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു’ എന്നെഴുതിയ ​ഗൗരവിന്റെ കത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാട്രിമോണിയലിലൂടെയാണ് ഗൗരവും യുവതിയും പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നെങ്കിലും യുവതി ഗൗരവിനെതിരെ പൊലീസിൽ പീഡന പരാതി നല്‍കുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ അറസ്റ്റിലായ ​ഗൗരവ് ജാമ്യത്തിലിറങ്ങി 15 ദിവസങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയുന്നത്. യുവതി ഗൗരവിനെതിരെ നൽകിയ പീഡനക്കേസിൽ മാനസികമായി വല്ലാതെ വിഷമിച്ചതായി സുഹൃത്ത് സന്ദീപ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗൗരവ് മാനസികമായി വളരെ അസ്വസ്ഥനാനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

( ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5