ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ പുതിയ മെസേജിംഗ് കോളിംഗ് ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പിന്നിലാക്കി കുതിക്കുന്നത്. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങിയ സവിശേഷതകൾ ആറാട്ടൈ ആപ്പില്‍ വാഗ്‌ദാനം ചെയ്യുന്നു. കേന്ദ്ര മന്ത്രിമാരടക്കം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പിന്തുണയാണ് ആറാട്ടൈയുടെ ഡൗണ്‍ലോഡ് ഇപ്പോള്‍ കുത്തനെ ഉയരാന്‍ കാരണമായത്.
എന്താണ് ആറാട്ടൈ ആപ്പ്?
“ആറാട്ടൈ” എന്ന പേര് തമിഴ് ഭാഷയിൽ നിന്നാണ് വന്നത്. സംഭാഷണം അല്ലെങ്കിൽ ക്വാഷ്വൽ ചാറ്റ് എന്നാണ് ഈ വാക്കിന്‍റെ അർഥം. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷനാണ് ആറാട്ടൈ ആപ്പ് വികസിപ്പിച്ചെടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആറാട്ടൈ ആപ്പിനെ സൗജന്യവും സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പവുമാണെന്ന് വിശേഷിപ്പിച്ചു.
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ചാറ്റ് ചെയ്യുന്നതിന് ഈ ഇന്ത്യൻ നിർമ്മിത മെസേജിംഗ് ആപ്പ് ഉപയോഗിക്കാന്‍ അദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു.
ആറാട്ടൈ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്‌ത് Arattai Messenger (Zoho Corporation) ഇൻസ്റ്റാൾ ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്‌ഡ്, iOS പതിപ്പുകൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും ആക്‌സസ് ചെയ്യാൻ കഴിയും.
ആപ്പ് സ്റ്റോർ റാങ്കിംഗിൽ പ്രമുഖ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ തദ്ദേശീയ മെസേജിംഗ് ആപ്പായ ‘ആറാട്ടൈ’
Advertisement

Advertisement

Advertisement

