breaking news New

ലക്നൗ ബഹ്‌റായിച്ചിലെ പയാഗ്പുർ സബ്ഡിവിഷനിലെ ഒരു അനധികൃത മദ്രസയുടെ കുളിമുറിയിൽ പ്രായപൂർത്തിയാകാത്ത 40 പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി !!

ജില്ലാ ഭരണകൂടം നടത്തിയ റെയ്ഡിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ.

മദ്രസ നിയമവിരുദ്ധമായി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പയാഗ്പുർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) അശ്വനി പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു നടപടി. വനിതാ കോൺസ്റ്റബിൾമാർ ഉൾപ്പെടെയുള്ള പോലീസ് സംഘവും മദ്രസയിൽ പ്രവേശിച്ചു. റെയ്ഡിനിടെ, പെൺകുട്ടികളെ കുളിമുറിയിൽ അടച്ചിട്ടിരിക്കുന്നതായി സംഘം കണ്ടെത്തി.

പയാഗ്പുരിലെ പെഹൽവാര പ്രദേശത്തെ മദ്രസയ്‌ക്കുള്ളിൽ സംശയാസ്പദമായ എന്തോ നടക്കുന്നുണ്ടെന്ന് ഗ്രാമവാസികൾ വളരെക്കാലമായി സംശയിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാർ നിരവധി പരാതികൾ നൽകിയിരുന്നു.

പരാതികളുടെ അടിസ്ഥാനത്തിൽ, പോലീസ് ഉദ്യോഗസ്ഥരും വനിതാ കോൺസ്റ്റബിൾമാരുമായി എസ്ഡിഎം പരിസരം റെയ്ഡ് ചെയ്തു. മദ്രസ നടത്തിപ്പുകാരൻ ഖലീൽ അഹമ്മദ് അവരെ തടയാൻ ശ്രമിച്ചു.

‘പരിശോധനയ്‌ക്കിടെ, ഞങ്ങൾ ഒരു വലിയ മൂന്ന് നില കെട്ടിടം കണ്ടെത്തി. മൂന്നാം നിലയിൽ പരിശോധിച്ചപ്പോൾ, 9 നും 14 നും ഇടയിൽ പ്രായമുള്ള 40 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഒരു കുളിമുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി കാണാനായി. വനിതാ പോലീസിന്റെ സഹായത്തോടെ പെൺകുട്ടികളെ ഉടൻ തന്നെ രക്ഷപ്പെടുത്തി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി,’ അദ്ദേഹം പറഞ്ഞു.

മദ്രസയിലെ വിദ്യാർത്ഥികളാണോ എന്ന് അറിയാൻ പെൺകുട്ടികളുടെ മാതാപിതാക്കളെ സമീപിച്ചിട്ടുണ്ട്. ‘പെൺകുട്ടികളെ മദ്രസ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ അതോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയാണോ സൂക്ഷിച്ചിരിക്കുന്നത് എന്ന് സമഗ്രമായ പോലീസ് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. വിഷയം അന്വേഷണത്തിലാണ്, ഔദ്യോഗിക ഉത്തരവുകൾ പ്രകാരം തുടർനടപടികൾ സ്വീകരിക്കും,’ പാണ്ഡെ പറഞ്ഞു.

ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറെ അറിയിച്ചതായും തുടർനടപടികൾക്കായി ജില്ലാ മജിസ്‌ട്രേറ്റിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലുടനീളം നിലവിൽ 495 അംഗീകൃതമല്ലാത്ത മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഡിനിടെ, മദ്രസ നടത്തിപ്പുകാരൻ ഖലീൽ അഹമ്മദ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5