ദൈനം ദിനമായുള്ള നമ്മുടെ ശീലങ്ങളാണ് ഇതിന് പ്രധാന കാരണം. നമ്മുടെ ശീലങ്ങളിലുള്ള മാറ്റം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നമ്മിലേക്ക് ക്ഷണിച്ച് വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇങ്ങനെ ഉറക്കക്കുറവുമൂലം പ്രയാസപ്പെടുന്നവരിൽ കാണുന്ന പ്രധാന ശീലമാണ് ഉറങ്ങുന്നതിന് മുമ്പ് കിടക്കയിലിരുന്ന് ഫോണ്‍ സ്‌ക്രോള്‍ ചെയുന്നത്. ഉറങ്ങാൻ പോകുന്നതിന് മുൻപ് കിടക്കയിലിരുന്ന് ഫോൺ നോക്കുന്നവരാണ് നിങ്ങളെങ്കിൽ ആ ശീലം ഉടനെ മാറ്റിക്കോളൂ. ഉറങ്ങുന്നതിന് മുമ്പ് ഫോണോ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിക്കും എന്നാണ് കണ്ടെത്തൽ. ഈ ശീലം മെലറ്റോണിന്‍ ഹോർമോണിന്‍റെ ഉത്പാദനത്തെ കുറയ്ക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഉറങ്ങുന്നതിന് മുമ്പ് ഇത്തരത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അടുത്ത രാത്രിയിലുള്ള ഉറക്കത്തെയും ബാധിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന ഒരു പഠനം പറയുന്നു. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മുഖത്തടിക്കുന്ന നീലവെളിച്ചമാണ് പ്രധാന പ്രശ്‍നം.
നമ്മുടെ തലച്ചോർ ഈ നീല വെളിച്ചം വരുമ്പോൾ ചിന്തിക്കുക ഇപ്പോഴും വെളുപ്പാന്‍ കാലമാണെന്നാണ്. ഇതുമൂലം മെലറ്റോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയും. ഈ ഹോർമോണാണ് ഒരാളെ പെട്ടെന്ന് ഉറക്കത്തിലേക്ക് നയിക്കുന്നത്. അങ്ങനെയായാൽ ഒരു വ്യക്തിക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു. കൂടാതെ ഈ ശീലം രാവിലെ വൈകി എഴുന്നേൽക്കുന്നതിന് കാരണമാകും. ഇത് ക്ഷീണവും സമ്മര്‍ദവും അനുഭവപെടാൻ കാരണമാകും. ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജത്തിനായി കഷ്ടപ്പെടും. ഇത് ഇല്ലാതാക്കാൻ ഒരു വഴിയേ ഉള്ളൂ. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഫോണ്‍ മാറ്റിവയ്ക്കുക. ഇങ്ങനെ ശീലിച്ചാല്‍ ആഴത്തിലുള്ള മികച്ച ഉറക്കം ലഭിക്കും.
ഇന്ന് പല ദിവസങ്ങളിലും ഉറക്കം പലർക്കും ശരിയാകാറില്ല : എന്താണ് ഇതിന് പിന്നിൽ : ആരാണ് നമ്മുടെ ഉറക്കം ഇല്ലാതാക്കുന്നത് ? നമുക്ക് പരിശോധിക്കാം ...
Advertisement

Advertisement

Advertisement

